Thursday, March 28, 2024
keralaLocal NewsNews

മഴ തുടരുന്നു ; സുരക്ഷായൊരുക്കി റാന്നി …

 

പമ്പാ അണക്കെട്ടില്‍ നിന്ന് വെള്ളമൊഴുക്കുന്നത് തുടരുന്നു. പമ്പാനദിയില്‍ നിന്നും റാന്നിയില്‍ വെള്ളമുയര്‍ന്നേക്കും. ആറന്മുളയിലും റാന്നിയിലും പ്രത്യേക സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കി.ഇടുക്കി , കോട്ടയം , പത്തനംതിട്ട ജില്ലകളില്‍ മഴ തുടരുന്നതിനിടെ മൂഴിയാര്‍ ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ നേരത്തെ തുറന്നിരുന്നു. എന്നാല്‍ മഴ ശക്തി പ്രപിച്ചതോടെ ഇന്ന് പമ്പയും തുറന്നു. ഇതിനാല്‍ റാന്നി,പെരുന്നാട്,വടശ്ശേരിക്കര,തിരുവല്ല, കോഴഞ്ചേരി,ആറന്മുള എന്നിവിടങ്ങളിലെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും ,ജില്ലാ കളക്ടറുമായ പി.ബി. നൂഹ് പറഞ്ഞു. ഇതിനിടെ അട്ടത്തോട് മുതല്‍ ചാലക്കയം വരെയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു.
വെള്ളപ്പൊക്കം രൂക്ഷമായാല്‍ രക്ഷാദൗത്യം നടത്തുന്നതിന് പൂര്‍ണസജ്ജരായി കൊല്ലത്തു നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ ജില്ലയിലെത്തി. കൊല്ലം വാടി, തങ്കശേരി കടപ്പുറങ്ങളിലെ 30 മത്സ്യത്തൊഴിലാളികളും 10 വള്ളങ്ങളുമാണ് എത്തിയത്. 5 വള്ളം വീതം ജില്ലയിലെ തീവ്ര ബാധിത പ്രദേശങ്ങളായ റാന്നി ഇട്ടിയപ്പാറയിലേക്കും ആറന്മുള സത്രക്കടവിലേക്കും അയച്ചു.വെള്ളപ്പൊക്ക ഭീഷണി ഒഴിയുന്നതുവരെ ഇവര്‍ ജില്ലയില്‍ തുടരും.

Leave a Reply