Monday, May 13, 2024
indiaNewsObituary

സ്‌കൂളിലെ ലിഫ്റ്റിന്റെയും ഭിത്തിയുടെയും ഇടയില്‍ കുടുങ്ങി അദ്ധ്യാപികയ്ക്ക് ദാരുണാന്ത്യം

മുംബൈ: സ്‌കൂളിലെ ലിഫ്റ്റിന്റെയും ഭിത്തിയുടെയും ഇടയില്‍ കുടുങ്ങി അദ്ധ്യാപികയ്ക്ക് ദാരുണാന്ത്യം. മുംബൈ മലാഡിലെ സെന്റ് മേരീസ് ഇംഗ്ലീഷ് സ്‌കൂളിലെ ജിനാല്‍ ഫെര്‍ണാണ്ടസ് (26) അദ്ധ്യാപികയാണ് മരിച്ചത്.സ്‌കൂളിന്റെ ആറാം നിലയിലെ ക്ലാസ് കഴിഞ്ഞ് രണ്ടാം നിലയിലെ സ്റ്റാഫ് റൂമിലേക്ക് പോകാന്‍ ലിഫ്റ്റില്‍ കയറാന്‍ തുടങ്ങുമ്പോഴായിരുന്നു അപകടം. ലിഫ്റ്റില്‍ ഒരു കാല്‍ വെച്ചപ്പോഴേക്കും, വാതില്‍ അടഞ്ഞ് ലിഫ്റ്റ് മുകളിലേക്ക് പോയി. അപ്പോള്‍ അദ്ധ്യാപികയുടെ ഒരു കാല്‍ ലിഫ്റ്റിനകത്തും ശരീരം ലിഫ്റ്റിന് പുറത്തുമായിരുന്നു. ഈ അവസ്ഥയില്‍, മാരകമായി പരിക്കേറ്റ അദ്ധ്യാപികയെയും കൊണ്ട് ലിഫ്റ്റ് ഏഴാം നിലയിലേക്ക് പോയി. നിലവിളി കേട്ട് ഓടിയെത്തിയ വിദ്യാര്‍ത്ഥികളും സഹപ്രര്‍വര്‍ത്തകരും പോലീസിനെയും അഗ്‌നിരക്ഷാ സേനയെയും വിവരമറിയിച്ചു. ശരീരം ചിന്നഭിന്നമായ അവസ്ഥയിലാണ് അദ്ധ്യാപികയെ പുറത്തെടുത്തത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. ഉത്തരവാദികളായ എല്ലാവര്‍ക്കുമെതിരെ നടപടി ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു.