Sunday, May 5, 2024
keralaNews

കണ്ണൂരില്‍ പെണ്‍കുഞ്ഞിന് രണ്ടാനച്ഛന്റെ ക്രൂരമര്‍ദനം

കണ്ണൂര്‍ കണിച്ചാറില്‍ ഒരു വയസായ പെണ്‍കുഞ്ഞിന് രണ്ടാനച്ഛന്റെ ക്രൂരമര്‍ദനം. തലക്കും കൈക്കും പരിക്കേറ്റ കുഞ്ഞിനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശനിയാഴ്ചയായിരുന്നു മര്‍ദനം. കുഞ്ഞിന്റെ മുത്തശ്ശിയുടെ പരാതിയില്‍ കേളകം പൊലീസ് കേസെടുത്തു. കുഞ്ഞിന്റെ രണ്ടാനച്ഛന്‍ കൊട്ടിയൂര്‍ പാലുകാച്ചിയിലെ പുത്തന്‍വീട്ടില്‍ രതീഷിനെയും അമ്മ ചെങ്ങോം വിട്ടയത്ത് രമ്യയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കൂടുതല്‍ ചോദ്യം ചെയ്യലിന് ശേഷമാകും അറസ്റ്റ്. കുഞ്ഞിനെ മര്‍ദിക്കുന്നത് തടയാതിരുന്നതിനാണ് അമ്മയെയും കസ്റ്റഡിയിലെടുത്തത്.                                                                                                                  ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസ്.കുഞ്ഞ് വീട്ടില്‍ മൂത്രമൊഴിച്ചെന്ന് പറഞ്ഞായിരുന്നു മര്‍ദനം. മുഖത്തും തലയുടെ മറ്റു ഭാഗങ്ങളിലും പരിക്കേറ്റ കുഞ്ഞിനെ രമ്യയുടെ മാതാപിതാക്കളാണ് ആശുപത്രിയിലെത്തിച്ചത്. ആശുപത്രി അധികൃതര്‍ പിന്നീട് പൊലീസിനെ അറിയിക്കുകയായിരുന്നു. രതീഷ് കുഞ്ഞിന് പാലുകൊടുക്കാന്‍ പോലും സമ്മതിച്ചിരുന്നില്ലെന്ന് കുഞ്ഞിന്റെ മുത്തശ്ശി പറഞ്ഞു. കുഞ്ഞിനെ രതീഷിന് ഇഷ്ടമല്ലായിരുന്നുവെന്നും പറയുന്നു.