Sunday, May 19, 2024
keralaNewspolitics

കായംകുളത്ത് നാളെ വ്യാപാരികളുടെ കടയടപ്പ് സമരം

കായംകുളം നിയോജക മണ്ഡലത്തില്‍ വ്യാപാരി വ്യവസായികളുടെ സംയുക്താഭിമുഖ്യത്തില്‍ നാളെ കടയടപ്പ് സമരം നടത്തുന്നു. ലോക്ക് ഡൗണ്‍ കാലത്തെ കട വാടക ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുക, വ്യാപാരികള്‍ക്ക് പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കുക, വൈദുതി ബില്ലിലെ ലോക്ക് ഡൗണ്‍ സമയത്തെ ഫിക്‌സഡ് ചാര്‍ജ് ഒഴിവാക്കുക, ഹോട്ടലുകളിലും ബേക്കറികളിലും സാമൂഹിക അകലം പാലിച്ചു ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി നല്‍കുക, ലോക്ക്ഡൗണ്‍ കാലത്തെ ഓണ്‍ലൈന്‍ വ്യാപാരം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷനും കടയടപ്പ് സമരത്തില്‍ പങ്കാളികളാകും. മെഡിക്കല്‍ സ്റ്റോര്‍ ഒഴികെയുള്ള മുഴുവന്‍ കടകളും നാളെ പ്രവര്‍ത്തിക്കുന്നതായിരിക്കില്ല.