Saturday, May 4, 2024
keralaNews

തൃക്കാക്കര നഗരസഭ അധ്യക്ഷയെ പ്രതിപക്ഷം തടഞ്ഞു.

തൃക്കാക്കര നഗരസഭ അധ്യക്ഷയെ പ്രതിപക്ഷം കൗണ്‍സില്‍ ഹാളിനു മുന്നില്‍ തടഞ്ഞു. എന്നാല്‍ അധ്യക്ഷതയുടെ ചേംബറിനുള്ളില്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നെന്ന് അധ്യക്ഷ അറിയിച്ചു. കൗണ്‍സില്‍ ഹാളിനു മുന്നില്‍ പ്രതിഷേധവുമായി എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ രംഗത്തെത്തി. ഇന്ന് നഗരസഭ കൗണ്‍സില്‍ യോഗം അടിയന്തരമായി വിളിച്ചുചേര്‍ത്തതായിരുന്നു. പണക്കിഴി വിവാദമാണ് വന്‍ പ്രതിഷേധത്തിലേക്ക് വഴിവെച്ചത്. ചെയര്‍പേഴ്‌സണന്റെ രാജി ആവശ്യപ്പെട്ടാണ് എല്‍ഡിഎഫ് പ്രതിഷേധം.