Monday, April 29, 2024
keralaLocal NewsNews

കണ്ണിമലയിൽ സോളാർ വേലികൾ സ്ഥാപിച്ചു തുടങ്ങി 

എരുമേലി: വന്യമൃഗ ആക്രമണം രൂക്ഷമായ കണ്ണിമല വനാതിർത്തി മേഖലയിൽ മൂന്നുലക്ഷം രൂപ ചിലവഴിച്ച്  വനംവകുപ്പ് സോളാർ വേലികൾ സ്ഥാപിച്ചു തുടങ്ങി. 1.1 കിലോമീറ്ററാണ് ഇപ്പോൾ വേലി സ്ഥാപിക്കുന്നത്.പരിപാടി പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ  കുളത്തുങ്കൽ  ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പഞ്ചായത്ത് ജനപ്രതിനിധികൾ പങ്കെടുത്തു.എരുമേലി വനാതിർത്തി മേഖലയിൽ 26 കേന്ദ്രങ്ങളിൽ സോളാർ വേലികൾ സ്ഥാപിക്കും ശബരിമല തീർത്ഥാടനം വരുന്ന മുമ്പ് മൂന്നു മാസത്തിനുള്ളിലാണ് വേലികൾ സ്ഥാപിക്കുന്നതെന്നും റെയിഞ്ച് ഓഫീസർ ബി ആർ ജയൻ പറഞ്ഞു. സോളാർ വേലിയുടെ അറ്റകുറ്റപ്പണി നടത്തുന്നതിനായി ജനകീയ സമിതികളും രൂപീകരിച്ചിട്ടുണ്ട്.