Friday, April 26, 2024
keralaNews

ഉത്രയുടെ കൊലപാതകം; പ്രതിയായ ഭര്‍ത്താവിന്  ഇരട്ട ജീവപര്യന്തം

കൊല്ലം : കേരളത്തെ കണ്ണീരിലാഴ്ത്തിയ ഉത്രയുടെ കൊലപാതകത്തില്‍ പ്രതിയായ ഭര്‍ത്താവിന് കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചു .കൊല, കൊലപാതകശ്രമം, ദേഹോപദ്രവം, തെളിവുനശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളില്‍. അഞ്ചുലക്ഷം രൂപ പിഴ നല്‍കണമെന്നും കൊല്ലം അഡീഷണല്‍ കോടതി. സൂരജിന്റെ പ്രായം കൂടി പരിഗണിച്ചാണ് വധശിക്ഷ ഒഴിവാക്കിയത്. അഞ്ചുലക്ഷം രൂപ പിഴ നല്‍കണമെന്ന് കൊല്ലം അഡീഷണല്‍ കോടതി. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്ന് കോടതി. കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് എം മനോജാണു വിധി പറഞ്ഞത്.

ഉത്രയെ മൂര്‍ഖനെ ഉപയോഗിച്ച് കൊലപ്പെടുത്തിയതിന് ജീവപര്യന്തം തടവ്, ഉത്രയെ അണലിയെ ഉപയോഗിച്ച് നേരത്തെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ജീവപര്യന്തം തടവ്, വിഷവസ്തു ഉപയോഗിച്ചതിന് പത്ത് വര്‍ഷം തടവ്, തെളിവ് നശിപ്പിച്ചത് ഏഴ് വര്‍ഷം.. എന്നിങ്ങനെ നാല് ശിക്ഷകള്‍ ആണ് കോടതി വിധിച്ചത്. ജീവപര്യന്തം തടവ് ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെങ്കിലും പത്തും, ഏഴും ആകെ 17 തടവുശിക്ഷ സൂരജ് ആദ്യം അനുഭവിക്കണം. ഇതിനുശേഷമായിരിക്കും ജീവപര്യന്തം തടവുശിക്ഷ ആരംഭിക്കുകയെന്ന് വിധിയില്‍ കോടതി വ്യക്തമാക്കി

കൊല്ലം അഞ്ചല്‍ സ്വദേശിനി ഉത്രയെ ഭര്‍ത്താവായ സൂരജ് മൂര്‍ഖന്‍ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊല്ലുകയായിരുന്നു.കേസില്‍ പ്രതിയായ സൂരജിന് കൊല്ലം അഡീഷണല്‍ ആറാം സെഷന്‍സ് കോടതി ജില്ല മജിസ്‌ട്രേറ്റ് എം.മനോജ് ആണ് വധശിക്ഷ വിധിച്ചത്.2020 മെയ് ഏഴിനാണ് ഉത്രയെ സൂരജ് കൊല്ലുന്നത്. കേസില്‍ 87 സാക്ഷികളെ വിസ്തരിക്കുകയും , 40 തൊണ്ടി മുതലും ഹാജരാക്കുകയും ചെയ്തു. പാമ്പ് പിടിത്തക്കാരനായ സുരേഷില്‍ നിന്നും മൂര്‍ഖന്‍ പാമ്പിനെ വാങ്ങി ഉത്രയുടെ വീട്ടില്‍ വച്ച് രാത്രി കിടന്നുറങ്ങുമ്പോള്‍ കടി
പ്പിക്കുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍. ആദ്യം അടൂരിലുള്ള സൂരജിന്റെ വീട്ടില്‍ വച്ച് അണലിയെ കൊണ്ട് കടിപ്പിച്ചെങ്കിലും ഉത്ര രക്ഷപ്പെടുകയായിരുന്നു.ഇതിന് ശേഷമാണ് സൂരജ് രണ്ടാമത്തെ കൊലപാതകം ഇതേ രീതിയില്‍ ആസൂത്രണം ചെയ്യുന്നത്. സ്ത്രീധനവുമായി ബന്ധപ്പെട്ട പീഡനമാണ് ഉത്രയുടെ കൊലപാതകത്തില്‍ കലാശിച്ചത്.
കെല്ലം ജില്ല പോലീസ് സൂപ്രണ്ടായിരുന്ന ഹരിശങ്കര്‍ ഐ പി എസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിച്ചത്. പ്രധാനപ്പെട്ട അഞ്ച് വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയത്.പബ്ലിക്ക് പ്രോസിക്യൂട്ടറായി ജി. മോഹന്‍രാജ് ഹാജരായി.