Thursday, May 16, 2024
indiaNewsObituary

യന്ത്രം വീണ് 14 നിര്‍മ്മാണ തൊഴിലാളികള്‍ മരിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ താനെയില്‍ ഗര്‍ഡര്‍ സ്ഥാപിക്കുന്ന യന്ത്രം വീണ് 14 നിര്‍മ്മാണ തൊഴിലാളികള്‍ മരിച്ചു.  ഷാപ്പൂരില്‍ സമൃദ്ധി എക്‌സ്പ്രസ് ഹൈവേയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ജോലിക്കിടെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പുലര്‍ച്ചെ രണ്ടിനാണ് അപകടമുണ്ടായത്. ഗര്‍ഡര്‍ സ്ഥാപിക്കുന്നതിനിടെയാണ് യന്ത്രം വീണത്. യന്ത്രം നിയന്ത്രണം വിട്ട് തൊഴിലാളികള്‍ക്ക് മുകളിലേക്ക് വീഴുകയായിരുന്നു. 14 പേര്‍ സംഭവസ്ഥലത്തുവെച്ചു തന്നെ മരിക്കുകയായിരുന്നു. ഗര്‍ഡറിന്റെ ഉള്ളില്‍ കുടുങ്ങിയവരെ പുറത്തെത്തിക്കാന്‍ വലിയ പരിശ്രമം വേണ്ടി വന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ പലരുടേയും ആരോഗ്യനില ഗുരുതരമാണ്. അതുകൊണ്ട് തന്നെ മരണസംഖ്യ ഇനിയും വര്‍ധിക്കാന്‍ സാധ്യതയുണ്ട്. എങ്ങനെയാണ് അപകടമുണ്ടായത് എന്നതിനെക്കുറിച്ച് വ്യക്തത വന്നിട്ടില്ല. ജില്ല കളക്ടറുള്‍പ്പെടെയുള്ളവര്‍ സംഭവസ്ഥലത്തേക്കെത്തും.