Thursday, May 2, 2024
News

കഞ്ചാവ് കച്ചവടം; ചേനപ്പാടിയിൽ രണ്ടംഗ സംഘത്തെ  പൊലീസ് പിടികൂടി

എരുമേലി : കഞ്ചാവ്  കച്ചവടം നടത്തുന്ന  രണ്ടംഗ സംഘത്തെ പോലീസ് പിടികൂടി. എരുമേലി ചേനപ്പാടി പായിപ്പാട് വീട്ടിൽ സച്ചു എന്ന്  വിളിക്കുന്ന സച്ചിൻ സത്യൻ ( 22 ) , എരുമേലി കൊടിത്തോട്ടം സ്വദേശി  കിഴക്കേപറമ്പിൽ  ഷിൻസ്  ഷാജി (19) എന്നിവരാണ് എരുമേലി പോലീസ് പിടികൂടിയത്.
ഇന്ന് രാവിലെ 10. 30 ഓടെയാണ് സംഭവം. കോട്ടയം ജില്ലാ പോലീസ് സൂപ്രണ്ട് ലഭിച്ച രഹസ്യവിവരത്തെ അടിസ്ഥാനത്തിൽ സ്പെഷ്യൽ സ്ക്വാഡാണ് രണ്ട് സംഘത്തെ പിടികൂടിയത് .
ഇവരിൽ നിന്നും 1.76 ഗ്രാം കഞ്ചാവ് പിടികൂടി. വലിയ തോതിൽ കഞ്ചാവ്  വീട്ടിൽ കൊണ്ടുവന്ന് ചെറിയ  പൊതികളാക്കി  കച്ചവടം ചെയ്യുകയാണ് ഇവരെന്നും  എസ് .ഐ  പറഞ്ഞു .
രഹസ്യവിവരത്തെ അടിസ്ഥാനത്തിൽ നടത്തിയ ശക്തമായ നിരീക്ഷണത്തിലാണ് രണ്ടംഗ സംഘത്തെ വീട്ടിൽ നിന്നും പിടികൂടിയത്. അറസ്റ്റ്  ചെയ്ത ഇവരെ റിമാൻഡ് ചെയ്യുമെന്നും എസ് .0ഐ പറഞ്ഞു.