Sunday, May 5, 2024
keralaNews

ബി.പി.എല്‍ കുടുംബത്തിലെ വിദ്യാര്‍ഥികള്‍ക്ക് സൗജന്യയാത്ര അനുവദിക്കും

വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക് കുടുംബവരുമാനത്തിന് ആനുപാതികമാക്കുന്നത് പരിഗണനയിലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ബി.പി.എല്‍ കുടുംബത്തിലെ വിദ്യാര്‍ഥികള്‍ക്ക് സൗജന്യയാത്ര അനുവദിക്കും. രാത്രികാലയാത്രയ്ക്ക് നിരക്ക് കൂട്ടി സര്‍വീസുകളുടെ കുറവിന് പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു. ബസ് ചാര്‍ജ് വര്‍ധനയുമായി ബന്ധപ്പെട്ട് ശുപാര്‍ശ നല്‍കിയ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷനും ശുപാര്‍ശകളോട് പൊതുവായി യോജിച്ചു. മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയശേഷമാകും ഇക്കാര്യങ്ങളില്‍ അന്തിമതീരുമാനമെടുക്കുകയെന്നും മന്ത്രി പറഞ്ഞു.