Thursday, May 2, 2024
keralaNewsObituary

ഔഷധി ചെയര്‍മാന്‍ കെ.ആര്‍ വിശ്വംഭരന്‍ ഐഎഎസ് അന്തരിച്ചു.

ഔഷധി ചെയര്‍മാനും, കാര്‍ഷിക സര്‍വകലാശാല മുന്‍ വൈസ് ചാന്‍സറലുമായ കെ.ആര്‍ വിശ്വംഭരന്‍ ഐഎഎസ് അന്തരിച്ചു. 72 വയസായിരുന്നു. മസ്തിക്ഷാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു അന്ത്യം. സംസ്‌കാരം നാളെ രാവിലെ 11ന് പച്ചാളം പൊതുശ്മശാനത്തില്‍ നടക്കും.സിവില്‍ സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷവും സാംസ്‌കാരിക മണ്ഡലത്തില്‍ ദീര്‍ഘകാലമായി നിറഞ്ഞു നിന്ന വ്യക്തിയെയാണ് കെ ആര്‍ വിശ്വംഭരന്റെ വേര്‍പാടിലൂടെ കൊച്ചിക്ക് നഷ്ടമായത് . മാവേലിക്കര കുന്നം സ്വദേശിയായ കെ. ആര്‍. വിശ്വംഭരന്‍ ഉന്നതവിദ്യാഭ്യാസത്തിന്റെ ഭാഗമായി അരനൂറ്റൂണ്ട് മുന്‍പാണ് എറണാകുളത്തെത്തുന്നത്. പിന്നീട് കൊച്ചിയിലെ കലാ, സാംസ്‌കാരിക, സാമൂഹിക മേഖലകളിലെ സജീവസാന്നിധ്യമായി മാറുകയായിരുന്നു. കാനറാ ബാങ്കില്‍ ഓഫിസറായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. എറണാകുളം, ആലപ്പുഴ ജില്ലാകലക്ടര്‍ ഉന്നതവിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍, ടെല്‍ക്കിന്റേയും, റബ്ബര്‍മാര്‍ക്കിന്റേയും എംഡി. എന്നീ നിലകളിലും സേവനമനുഷ്ഠിച്ചു. കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സറലായാണ് വിരമിക്കുന്നത്. ഇപ്പോള്‍ ഔഷധി ചെയര്‍മാന്‍. 2016ലാണ് ഔഷധി ചെയര്‍മാനായി ചുമതലയേല്‍ക്കുന്നത്. കുറച്ച് നാള്‍ എറണാകുളത്ത് അഭിഭാഷകനായും പ്രവര്‍ത്തിച്ചു. സ്വരലയ ഉള്‍പ്പെടെ വിവിധ സാംസ്‌കാരിക സംഘടനകളുടെ അധ്യക്ഷനായിരുന്നു.