Friday, May 17, 2024
keralaNews

സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ക്ക് തീരുമാനം. വ്യാപാര സ്ഥാപനങ്ങളുടെ പ്രവൃത്തി സമയം നീട്ടി.

കൊവിഡ് നിയന്ത്രണങ്ങളില്‍ സംസ്ഥാനത്ത് കൂടുതല്‍  ഇളവുകള്‍ക്ക് തീരുമാനം. വ്യാപാര സ്ഥാപനങ്ങളുടെ പ്രവൃത്തി സമയം നീട്ടി.

എ കാറ്റഗറിയില്‍ എല്ലാ കടകള്‍ക്കും എല്ലാ ദിവസവും പ്രവര്‍ത്തിക്കാം. ടിപിആര്‍ നിരക്ക് അഞ്ച് ശതമാനം വരെയാണ് എ കാറ്റഗറി.

ബി കാറ്റഗറിയില്‍ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് എല്ലാ ദിവസവും പ്രവര്‍ത്തിക്കാം. മറ്റ് കടകള്‍ക്ക് തിങ്കള്‍ ,ബുധന്‍ വെള്ളി ദിവസങ്ങളില്‍ രാത്രി എട്ട് മണി വരെ പ്രവര്‍ത്തിക്കാം. ടിപിആര്‍ നിരക്ക് 10 ശതമാനം വരെയുള്ളതാണ് ബി കാറ്റഗറി.

സി കാറ്റഗറിയില്‍ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ എല്ലാ ദിവസവും പ്രവര്‍ത്തിക്കാം. മറ്റ് സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ വെള്ളിയാഴ്ച മാത്രം എട്ട് മണി വരെ പ്രവര്‍ത്തിക്കാം.

ഡി കാറ്ററഗറിയില്‍ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രം അനുമതിയുള്ളു.

ബാങ്കുകളില്‍ തിങ്കള്‍ മുതല്‍ വെളളി വരെ ഇടപാടുകാര്‍ക്ക് പ്രവേശനമുണ്ടാകും. നേരത്തെ ഒന്നിടവിട്ട ദിവസങ്ങളില്‍ തിങ്കള്‍, ബുധന്‍ വെള്ളി ദിവസങ്ങളിലായിരുന്നു ബാങ്കുകള്‍ തുറക്കുക.

വാരാന്ത്യ ലേക്ഡൗണ്‍ തുടരുമെന്നും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കൊവിഡ് അലോകന യോഗത്തില്‍ തീരുമാനമായി. എ,ബി.സി ക്യാറ്റഗറികളിലെ മൈക്രോ കണ്ടയിന്റമെന്റ് സോണുകള്‍ കളക്ടര്‍മാര്‍ക്ക് തീരുമാനിച്ച് കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പിലാക്കാമെന്നും സര്‍ക്കാര്‍ തീരുമാനമെടുത്തു. ടി പി ആര്‍ മാനദണ്ഡം മുന്‍ നിശ്ചയിച്ച പ്രകാരം തുടരും.