Monday, May 20, 2024
educationNewsworld

സന്തോഷം അളക്കുന്ന യന്ത്രം കണ്ടുപിടിച്ച് കുസാറ്റ് ഗവേഷക

സന്തോഷത്തിന്റെ തോത് അളക്കുന്ന യന്ത്രം കണ്ട് പിടിച്ച് കുസാറ്റ് ഗവേഷക. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല(കുസാറ്റ്) അപ്ലൈഡ് കെമിസ്ട്രി വകുപ്പ് സെന്‍സര്‍ റിസര്‍ച്ച് ഗ്രൂപ്പിലെ സി.എസ്.ഐ.ആര്‍ റിസര്‍ച്ച് അസോസിയേറ്റ് ഡോ.ശാലിനി മേനോനാണ് ഉപകരണം കണ്ടുപിടിച്ചത്. മനുഷ്യരുടെ നാഡീതന്തു ഉല്പാദിപ്പിക്കുന്ന രാസപദാര്‍ത്ഥമായ ഡോപ്പമൈനാണ് സന്തോഷമുള്‍പ്പടെയുള്ള മനുഷ്യവികാരങ്ങള്‍ നിര്‍ണയിക്കുന്നത്. ഡോപ്പമൈന്റെ അളവ് നിര്‍ണയിക്കാന്‍ കഴിയുന്ന ഉപകരണമുണ്ടെങ്കില്‍ ന്യൂറോളജിക്കല്‍ ചികിത്സാരംഗത്ത് കൂടുതല്‍ മുന്നേറ്റമുണ്ടാക്കാന്‍ കഴിയും. ഈ ചിന്തയാണ് ഡോ.ശാലിനി മേനോനെ ഡോപ്പാമീറ്റര്‍ എന്ന സെന്‍സര്‍ ഉപകരണത്തിലേക്കെത്തിച്ചത്.

പാര്‍ക്കിന്‍സണ്‍,അല്‍ഷിമേഴ്സ്

,സ്‌കീസോഫ്രീനിയ,വിഷാദം തുടങ്ങിയ ഗുരുതരമായ ന്യൂറോളജിക്കല്‍ രോഗങ്ങളുടെ ചികിത്സാരംഗത്ത് വലിയ മുന്നോറ്റമുണ്ടക്കാന്‍ ഈ കണ്ടുപിടുത്തത്തിനാവുമെന്നാണ് പ്രതീക്ഷ. ചെലവ് കുറഞ്ഞതും കൊണ്ട്നടക്കാന്‍ കഴിയുന്നതുമായ ഡോപ്പാമീറ്റര്‍ പോയിന്റ് ഓഫ് കെയര്‍ രോഗനിര്‍ണയ ആപ്ലിക്കേഷനുകള്‍ക്ക് ഉപയോഗിക്കാം.പരിശോധനയ്ക്കായി സാമ്പിളിന്റെ കുറഞ്ഞ അംശം മാത്രം മതി പെട്ടന്നുതന്നെ ഫലം ലഭിക്കും. ഡോപ്പമീറ്ററിന്റെ പേറ്റന്റിനായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.കുസാറ്റ് സയന്‍സ് ഫാക്കല്‍റ്റി ഡോ.കെ.ഗിരീഷ് കുമാര്‍ മാര്‍ഗനിര്‍ദ്ദേശത്തിലാണ് ഡോപ്പമീറ്റര്‍ എന്ന സെന്‍സര്‍ ഉപകരണത്തിന്റെ പ്രോട്ടോടൈപ്പ് വികസിപ്പിച്ചെടുത്തത്. കോഴിക്കോടുള്ള പ്രോച്ചിപ്പ് ടെക്നോളജി എന്ന സ്റ്റാര്‍ട്ടപ്പ് സ്ഥാപനവും കണ്ടെത്തലില്‍ സഹായിച്ചു.