Tuesday, May 7, 2024
keralaNews

ഓണ്‍ലൈന്‍ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ട വിദ്യാര്‍ത്ഥിയെ കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍

തൃശൂര്‍: ഓണ്‍ലൈന്‍ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ട വിദ്യാര്‍ത്ഥിയെ കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊരുമ്പിശ്ശേരി സ്വദേശിയായ പോക്കര്‍പറമ്പില്‍ ഷാബിയുടെ മകന്‍ ആകാശിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പണം നഷ്ടപ്പെട്ട മനോവിഷമത്തില്‍ 14കാരനായ ആകാശ് വീട് വിട്ടിറങ്ങുകയും ആത്മഹത്യ ചെയ്യുകയുമായിരുന്നു.മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ ഗെയിം കളിച്ച് പൈസ നഷ്ടപ്പെട്ടതായും ഇതേ തുടര്‍ന്ന് ഉള്ള മനോവിഷമത്തില്‍ കഴിഞ്ഞ ദിവസം വീട്ടില്‍ നിന്നും ഇറങ്ങി പോയതാണെന്നും ബന്ധുക്കള്‍ പറയുന്നു. തുടര്‍ന്ന് ആകാശിനായി ബന്ധുക്കള്‍ പ്രദേശത്ത് തിരച്ചില്‍ ശക്തമാക്കിയിരുന്നു.ഇന്ന് രാവിലെ കൂടല്‍മാണിക്യം കുട്ടന്‍ കുളത്തിന് സമീപം കുട്ടിയുടെ സൈക്കിളും ചെരിപ്പും കണ്ടെത്തി. തുടര്‍ന്ന് ഇരിങ്ങാലക്കുട ഫയര്‍ഫോഴ്സും പോലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കുളത്തില്‍ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. അമ്മ സുല്‍ഫത്ത്. സഹോദരന്‍ അമല്‍.