Thursday, May 2, 2024
keralaNews

കൊച്ചിയില്‍ വഴിയോര കച്ചവടത്തിന് നിയന്ത്രണം

കൊച്ചിയില്‍ വഴിയോര കച്ചവടത്തിന് നിയന്ത്രണം. കൊച്ചി കോര്‍പ്പറേഷനില്‍ ഡിസംബര്‍ ഒന്ന് മുതല്‍ തിരിച്ചറിയല്‍ കാര്‍ഡും ലൈസന്‍സും ഇല്ലാത്ത വഴിയോര കച്ചവടം ഹൈക്കോടതി വിലക്കി. ഉത്തരവ് കര്‍ശനമായി പാലിക്കുന്നു എന്ന് ഉറപ്പു വരുത്താന്‍ ജില്ലാ കളക്ടറെയും സിറ്റി പോലീസ് കമ്മീഷണറേയും കോടതി സ്വമേധയാ കേസില്‍ കക്ഷി ചേര്‍ത്തു.വഴിയോര കച്ചവടക്കാരുടെ പുനരധിവാസം സംബന്ധിച്ച 2014 ലെ കേന്ദ്ര നിയമം നടപ്പിലാക്കാന്‍ ഉടന്‍ നടപടികള്‍ വേണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. നവംബര്‍ 30 നകം അര്‍ഹരായവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡും ലൈസന്‍സും വിതരണം ചെയ്യണം. പുനരധിവാസത്തിന് അര്‍ഹരായ വഴിയോര കച്ചവടക്കാര്‍ക്ക് ലൈസന്‍സിനുള്ള അപേക്ഷ സമര്‍പ്പിക്കാന്‍ കോടതി അനുമതി നല്‍കിയിട്ടുണ്ട്. ഇത്തരം അപേക്ഷകള്‍ ലഭിച്ചാല്‍ ഒരു മാസത്തിനകം കമ്മറ്റി തീരുമാനമെടുക്കണം. ഈ അപേക്ഷകര്‍ക്ക് ലൈസന്‍സും തിരിച്ചറിയല്‍ കാര്‍ഡും ലഭിക്കുന്ന മുറയ്ക്ക് മാത്രമെ വഴിയോര കച്ചവടത്തിന് അനുമതി ലഭിക്കുകയുള്ളൂ. അര്‍ഹരെന്ന് കണ്ടെത്തിയ 876 പേരില്‍ 700 പേര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തതായി കോര്‍പ്പറേഷന്‍ ഹൈക്കോടതിയെ അറിയിച്ചു.