Saturday, May 4, 2024
keralaNews

ഓണാവധിക്ക് ശേഷം കെ എസ് ആര്‍ ടി സിക്ക് റെക്കോര്‍ഡ് വരുമാനം

തിരുവനന്തപുരം: ഓണാവധിക്ക് ശേഷം കെഎസ്ആര്‍ടിസി സര്‍വ്വകാല റെക്കോര്‍ഡ് വരുമാനം നേടി. സെപ്റ്റംബര്‍ 12 തിങ്കളാഴ്ചയാണ് കെഎസ്ആര്‍ടിസി പ്രതിദിന വരുമാനം 8.4 കോടി രൂപ നേടിയത്. 3941 ബസുകള്‍ സര്‍വ്വീസ് നടത്തിയപ്പോഴാണ് ഇത്രയും വരുമാനം ലഭിച്ചത്. സൗത്ത് സോണ്‍- 3.13 കോടി, സെന്‍ട്രല്‍ സോണ്‍- 2.88 കോടി, നോര്‍ത്ത് സോണ്‍- 2.39 കോടി എന്നിങ്ങനെയാണ് വരുമാനം. പ്രതീക്ഷിത വരുമാനത്തിന്റെ 107.96 ശതമാനം നേടിയ കോഴിക്കോട് മേഖലയാണ് വരുമാനത്തില്‍ മുന്നില്‍. കെ എസ് ആര്‍ ടി സി ജീവനക്കാരുടെ ശമ്പള വിതരണം പലപ്പോഴും അനിശ്ചിതത്വത്തിലാകുന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. മിക്ക സര്‍വീസുകളും ലാഭകരമാകുന്നതും, വരുമാനത്തില്‍ വര്‍ദ്ധനവുണ്ടാകുന്നതും ജീവനക്കാരുടെ ശമ്പളത്തില്‍ പ്രതിഫലിക്കുന്നില്ല എന്ന വിമര്‍ശനം ശക്തമാണ്.