Monday, May 13, 2024
keralaNews

അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തലശ്ശേരിയില്‍ തിരിതെളിയും.

ആസ്വാദര്‍ക്ക് ദൃശ്യവിസ്മയം പകര്‍ന്ന് അന്താരാഷ്ട്ര ചലച്ചിത്രോത്സവ (ഐ.എഫ്.എഫ്.കെ.) ത്തിന്റെ തലശ്ശേരി പതിപ്പിന് ചൊവ്വാഴ്ച തിരിതെളിയും. ഇനി അഞ്ചുനാള്‍ ഏഴുനിറമുള്ള ലോകത്തിന്റെ ജീവിതസ്പന്ദനങ്ങള്‍ക്ക് 1500 കലാപ്രേമികള്‍ തിരശ്ശീലയ്ക്ക് മുമ്പാകെ സാക്ഷിയാകും.ലിബര്‍ട്ടി ലിറ്റില്‍ പാരഡൈസില്‍ വൈകുന്നേരം ആറിന് നടക്കുന്ന ചടങ്ങില്‍ മന്ത്രി എ.കെ. ബാലന്‍ ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വഹിക്കും. കഥാകൃത്ത് ടി. പത്മനാഭന്‍, മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, എ.എന്‍. ഷംസീര്‍ എം.എല്‍.എ., ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാ പോള്‍, നിര്‍മാതാക്കളായ പി.വി. ഗംഗാധരന്‍, ലിബര്‍ട്ടി ബഷീര്‍, ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി തുടങ്ങിയവര്‍ പങ്കെടുക്കും. സാഹിത്യകാരന്മാരായ എം.ടി. വാസുദേവന്‍ നായര്‍, എം. മുകുന്ദന്‍, ചലച്ചിത്രകാരന്മാരായ കെ.പി. കുമാരന്‍, ടി.വി. ചന്ദ്രന്‍, ഹരിഹരന്‍, രഞ്ജിത്ത് എന്നിവര്‍ ഓണ്‍ലൈനില്‍ ആശംസകള്‍ നേരും.