Monday, May 6, 2024
keralaNews

ഓട്ടോ ടാക്സി സ്റ്റാൻന്റ് ; എരുമേലി പഞ്ചായത്ത് തൊഴിലാളികളെ വഞ്ചിക്കുകയാണെന്ന് ടാക്സിക്കാർ 

എരുമേലി:  എരുമേലി ടാക്സി സ്റ്റാൻഡിൽ പാർക്കിംഗ്  നിരോധിച്ചു കൊണ്ടുള്ള ബോർഡ്  സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് നടന്ന ചർച്ചകളിൽ എരുമേലി പഞ്ചായത്ത് തൊഴിലാളികളെ വഞ്ചിച്ചതായി ഓട്ടോറിക്ഷ തൊഴിലാളികൾ പറഞ്ഞു.
കഴിഞ്ഞ ദിവസം ടൗണിൽ ബോർഡ് സ്ഥാപിച്ചതിനെ തുടർന്ന് പോലീസും , പഞ്ചായത്തും ,വിവിധ യൂണിയൻ നേതാക്കളുമായി  ഇന്നലെ  പഞ്ചായത്ത് ഹാളിൽ നടന്ന ചർച്ചയിൽ പ്രശ്ന പരിഹാരം ഉണ്ടാകുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് തങ്കമ്മ ജോർജ് കുട്ടി  ഉറപ്പുനൽകിയിരുന്നു. ഇന്നലെ വൈകുന്നേരം നടത്തിയ ചർച്ചയിൽ വ്യാപാരികൾ പങ്കെടുത്തിരുന്നില്ല അതിനാൽ വ്യാപാരികളെ പങ്കെടുപ്പിച്ചുകൊണ്ട് ഇന്നു രാവിലെ  പ്രശ്നം പരിഹാരം ഉണ്ടാകുമെന്ന് പറഞ്ഞിരുന്നു.തുടർന്ന് വ്യാപാരികളെ പങ്കെടുപ്പിച്ചുകൊണ്ട്  ഇന്ന്  രാവിലെ  പഞ്ചായത്ത് ചർച്ച നടത്തിയിരുന്നു. എന്നാൽ ഇന്ന് നടന്ന ചർച്ചകളെ സംബന്ധിച്ച് വിശദീകരിക്കാൻ പഞ്ചായത്ത് പ്രസിഡൻറ് തയ്യാറാകാതിരുന്നതായിരുന്നതാണ് ഓട്ടോറിക്ഷ തൊഴിലാളികളുടെ പ്രതിഷേധത്തിന് കാരണമായത്. ഇത് തങ്ങളോടുള്ള വഞ്ചനയാണെന്ന് ഓട്ടോ തൊഴിലാളികൾ പറഞ്ഞു. വ്യാഴാഴ്ച ഉച്ച മുതൽ നൂറോളം ഓട്ടോ തൊഴിലാളികളാണ് പ്രശ്നപരിഹാരവും കാത്ത് പഞ്ചായത്ത് പടിക്കൽ കാത്ത് നിന്നിരുന്നത്. എന്നാൽ വൈകുന്നേരമായിട്ടും ഈ പ്രശ്നത്തെ സംബന്ധിച്ച് പ്രതിഷേധക്കാരുമായി യാതൊരു തരത്തിലുള്ള ചർച്ചയ്ക്കും പ്രസിഡൻറ് മുന്നോട്ടു വരാത്തത് പ്രതിഷേധക്കാർക്കിടയിൽ അമർഷത്തിന്നു കാരണമായി. സംഭവവുമായി ബന്ധപ്പെട്ട് പഞ്ചായത്തംഗങ്ങളായ വി ഐ അജിയും , ഷാനവാസും ഓട്ടോറിക്ഷ തൊഴിലാളികളുമായി ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല. പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി നാളെ രാവിലെ മുതൽ പഞ്ചായത്ത് പടിക്കൽ
ഓട്ടോ നിർത്തിയിട്ട് സമരം ശക്തമാക്കാനാണ് തീരുമാനമെന്നും
തൊഴിലാളികൾ പറഞ്ഞു. ഇതിനിടെ  കോടതി വിധിയിൽ നിന്നും പിന്നോട്ട് പോകില്ലെന്നും വ്യാപാരികളും വ്യക്തമാക്കിയതോടെ  പ്രശ്നം കൂടുതൽ സങ്കീർണ്ണമാകുകയാണ് . എന്നാൽ ഓട്ടോ സ്റ്റാൻന്റ് നൽകാതെ സമരത്തിൽ നിന്നും പിന്നോട്ട് പോകാനില്ലെന്നും തൊഴിലാളികൾ പറഞ്ഞു.  ഓട്ടോ തൊഴിലാളികൾക്കൊപ്പം ഇന്നലെ വരെ നിന്ന ഭരണകക്ഷിയിൽപ്പെട്ട ചില യൂണിയൻ നേതാക്കളുടെ അസാന്നിദ്ധ്യം ചർച്ചയാകുകയാണ്.