Thursday, May 16, 2024
keralaNews

വനത്തില്‍ നിന്ന മരം വീണ് വീട് പൂര്‍ണ്ണമായും നഷ്ടപ്പെട്ടു.

വീട്ടുകാര്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു.മറ്റന്നൂര്‍ക്കര .മറ്റന്നൂര്‍ക്കര ലക്ഷം വീട് കോളനിയ്ക്ക് സമീപം പത്താഴക്കുഴിയില്‍ വനാതിര്‍ത്തിയില്‍ നിന്ന മരം പിഴുത് വീണ് വീട് പൂര്‍ണ്ണമായും തകര്‍ന്നു.വീട്ടുകാര്‍ അല്‍ഭുതകരമായി യാതൊരു പരുക്കു മേല്‍ക്കാതെ രക്ഷപ്പെട്ടു. സാബു കിഴക്കേതില്‍ എന്നയാളുടെ വീടിന് മുകളിലാണ് മരം വീണത്. വൈകുന്നേരം 7.30 ന് പ്രാര്‍ത്ഥന കഴിഞ്ഞ് എഴുന്നേല്‍ക്കുകയും മരം വീഴുകയും ഒരിമിച്ചായിരിന്നു. മരം വീണതിന്റെ ഭാഗമായി വീട് പൂര്‍ണ്ണമായും നശിച്ചു. ആസ്ബറ്റോസ് ഷീറ്റ് , ഭിത്തി,വയറിംഗ്,വീട്ടുപകരണങ്ങള്‍ എന്നിവ നഷ്ടപ്പെട്ടു. ഭാര്യയും രണ്ട് കൂട്ടികളും അടങ്ങുന്ന സാബുവിന്റെ കുടുംബത്തിന് സ്വന്തമായി വീട് പണിയുക അസാദ്യമാണ്. മുമ്പ് വനത്തില്‍ നിന്ന ആഞിലി മരം വീണ് സമീപത്തെ മറ്റൊരു വീട് നശിച്ചതാണ്. സംഭവസ്ഥലം ആന്റോ ആന്റണി എം പി സന്ദര്‍ശിച്ചു.സര്‍ക്കാര്‍ അടിയന്തരമായി ഇടപ്പെട്ട് വീട് നല്‍കണമെന്നും,വനാതിര്‍ത്തിയില്‍ അപകടകരമായി നില്‍ക്കുന്ന വൃക്ഷങ്ങള്‍ മുറിച്ചുമാറ്റണമെന്നും എം.പി ആവശ്യപ്പെട്ടു. ഡിസിസി ജനറല്‍ സെക്രട്ടറി പ്രകാശ് പുളിക്കന്‍,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയി ഇലവുങ്കല്‍, ഗ്രാമ പഞ്ചായത്തംഗങ്ങളായ നാസര്‍ പനച്ചി, സുനില്‍ ചെറിയാന്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് റ്റി വി ജോസഫ് എന്നിവര്‍ എം പി യോടൊപ്പം സംഭവ സ്ഥലം സന്ദര്‍ശിച്ചു.