Sunday, May 5, 2024
keralaLocal NewsNews

ഓട്ടോറിക്ഷാ മറിഞ്ഞ് ദമ്പതികള്‍ക്ക് പരിക്ക്

എരുമേലി: കരിമ്പിൻതോട് ബൈപാസ് റോഡില്‍ എരുമേലി എസ്എന്‍ഡിപി യൂണിയന്‍ ഓഫീസിന് സമീപം സ്വകാര്യ വ്യക്തിയുടെ വീടിന് മുറ്റത്തേക്ക് ഓട്ടോറിക്ഷാ മറിഞ്ഞ് ദമ്പതികള്‍ക്ക് ഗുരുതര പരിക്ക്.എരുമേലി അടുക്കള കോളനി സ്വദേശികളായ കാവുങ്കല്‍ അനീഷ് (ഓമനക്കുട്ടന്‍-32) ഭാര്യ മിതു (25)       എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇന്ന് വൈകുന്നേരം ആറ് മണിയോടെയാണ് അപകടം.എരുമേലിയില്‍ നിന്ന് വീട്ടിലേക്ക് പോകുന്നതിനിടെ നിയന്ത്രണം വിട്ട് ഓട്ടോ മറിയുകയിരുന്നു.ഗുരുതരമായി പരിക്കേറ്റ ദമ്പതികളെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.ഓമനക്കുട്ടനാണ് ഓട്ടോ ഓടിച്ചിരുന്നത്.