Friday, May 3, 2024
keralaNewspolitics

ഒമ്പത് മണ്ഡലങ്ങളിലായി 19,133 വ്യാജവോട്ട്

സംസ്ഥാനത്തെ 9 മണ്ഡലങ്ങളിലായി 19,133 വ്യാജ വോട്ടര്‍മാരെക്കൂടി കണ്ടെത്തിയതിന്റെ പട്ടികയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ക്കു പുതിയ പരാതി നല്‍കി. കഴിഞ്ഞ ദിവസം 5 മണ്ഡലങ്ങളിലായി ചൂണ്ടിക്കാട്ടിയ 14,657 വ്യാജ വോട്ടര്‍മാര്‍ക്കു പുറമേയാണിത്. എല്ലാ മണ്ഡലങ്ങളിലും വലിയ തോതില്‍ വ്യാജ വോട്ടര്‍മാരുണ്ടെന്നതിന്റെ തെളിവാണിതെന്നും ഇവരെ നീക്കാന്‍ കമ്മിഷന്‍ ഇടപെടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.