Sunday, May 5, 2024
keralaNews

ഒമിക്രോണ്‍ സ്ഥിരീകരിച്ച രോഗിയുടെ സമ്പര്‍ക്കപ്പട്ടിക വിപുലം.

എറണാകുളത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ച രോഗിയുടെ സമ്പര്‍ക്കപ്പട്ടിക വിപുലം. ഹൈ റിസ്‌ക് രാജ്യമല്ലാത്തതിനാല്‍ കോംഗോയില്‍ നിന്നെത്തിയ രോഗി ക്വാറന്റീനിലായിരുന്നില്ല. ഒമിക്രോണ്‍ ബാധിച്ചയാള്‍ മാളുകളിലും റസ്റ്ററന്റുകളിലും പോയെന്ന് ആരോഗ്യവകുപ്പ്. ഇതിനിടെ, ഒമിക്രോണില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. സംസ്ഥാനത്ത് സ്വയംനിരീക്ഷണ വ്യവസ്ഥകള്‍ കര്‍ശനമാക്കുമെന്ന് സര്‍ക്കാര്‍. ആരോഗ്യമന്ത്രി വിളിച്ച ഉന്നതതലയോഗത്തിലാണ് തീരുമാനം. പരമാവധി സാംപിളുകളുടെ ജനിതകശ്രേണീകരണം നടത്തും. വാക്‌സിനേഷന്‍ യജ്ഞവും നടപ്പാക്കും.