Sunday, May 12, 2024
keralaNews

സംസ്ഥാനം ഭരിക്കേണ്ടത് വിശ്വാസികൾ: 2026-ലെ തെരഞ്ഞെടുപ്പിൽ  വിശ്വാസികളെ തെരഞ്ഞെടുക്കണമെന്ന് സിനിമ നടൻ ദേവൻ. 

എരുമേലി: 2026 വരുന്ന  തെരഞ്ഞെടുപ്പിൽ വിശ്വാസമുള്ള ഒരു ഭരണകൂടത്തെ തെരഞ്ഞെടുക്കാൻ അയ്യപ്പഭക്തർക്ക് കഴിയണമെന്ന് പ്രശസ്ത മലയാള സിനിമാ നടൻ ദേവൻ പറഞ്ഞു.എരുമേലിയിൽ അയ്യപ്പഭക്തരുടെ പരമ്പരാഗത കാനനപാത തുറന്നു നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള വിവിധ ഹൈന്ദവ  സംഘടനകളുടെ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിശ്വാസമുള്ളവരും -അവിശ്വാസിയും തമ്മിലുള്ള തർക്കമാണ് ഇപ്പോൾ നടക്കുന്നത്. പരിദേവനങ്ങൾ പറയുകയല്ല മറിച്ച് വിശ്വാസമുള്ള ഭരണകൂടത്തെ സൃഷ്ടിക്കുകയാണ്  വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.ഹിന്ദു ഐക്യം സമാഹരിക്കുകയാണ് ഇനി വേണ്ടതെന്നും അദ്ദേഹം ഓർമിപ്പിച്ചു. കഴിഞ്ഞ കാലമത്രയും  മണ്ടന്മാരെ പോലെ ഹിന്ദു വിശ്വാസികൾ ജീവിച്ചു. നമ്മൾ മണ്ടന്മാർ ആയതുകൊണ്ടല്ല -മറ്റുചിലർ മണ്ടന്മാർ ആയതുകൊണ്ടാണ് ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.ഹൈന്ദവ സംസ്കാരത്തെ സംരക്ഷിക്കാൻ കഴിയണമെന്നും ഇതിനായി വിശ്വാസമുള്ള ഭരണകൂടത്തെ സൃഷ്ടിക്കാൻ പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല തീർഥാടനം ആരംഭിച്ച് ആഴ്ചകൾ കഴിഞ്ഞിട്ടും  അയ്യപ്പഭക്തരുടെ എരുമേലി വഴിയുള്ള പരമ്പരാഗത കാനനപാത തുറക്കാത്തത് പ്രതിഷേധിച്ചായിരുന്നു.
ശബരിമല അയ്യപ്പസേവാ സമാജം, വിശ്വഹിന്ദു പരിഷത്ത്, ഹിന്ദു ഐക്യവേദി എന്നീ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.സ്വാമി സ്വരൂപാനന്ദ സരസ്വതി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ വിവിധ ഹൈന്ദവ സംഘടനാ നേതാക്കളായ അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട്, എസ് .ജെ.ആർ കുമാർ,വിജി തമ്പി ,വി.കെ വിശ്വനാഥൻ, എന്നിവർ സംസാരിച്ചു.ഇന്ന് രാവിലെ എരുമേലി ശ്രീധർമ്മശാസ്താക്ഷേത്രാങ്കണത്തിൽ നാളീകേരമുടച്ചും,ശരണ മന്ത്രങ്ങളും ഭജന പാട്ടുമായാണ് കാനനപാതയിലേക്കുള്ള യാത്ര ആരംഭിച്ചത്.പേട്ടതുള്ളൽ പാതയിലൂടെ എത്തി  കൊച്ചമ്പലത്തിൽ പ്രദക്ഷിണം നടത്തിയശേഷമാണ്  പരമ്പരാഗത കാനനപാതയിലൂടെ സംഘം യാത്രയായത്.എരുമേലി നിന്നും അഞ്ച് കിലോമീറ്ററോളം  കാൽനടയായി യാത്ര ചെയ്ത് ഇരുമ്പൂന്നിക്കരയിലെത്തിയ സംഘത്തെ പോലീസ് തടയുകയായിരുന്നു.തുടർന്ന്  പോലീസുമായി ചെറിയ തോതിൽ ഉന്തും തള്ളും ഉണ്ടായി.തുടർന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി സി. ബാബു, അയ്യപ്പസേവാസമാജം അഖിലേന്ത്യ വൈസ് ചെയർമാൻ എസ് ജെ ആർ കുമാർ എന്നിവരുടെ  നേതൃത്വത്തിൽ പോലീസുമായി ചർച്ച നടത്തുകയും പരമ്പരാഗത കാനനപാത തുറന്നു നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം പോലീസിന് നൽകാനും – അത് ഉന്നത അധികാരികളെ അറിയിച്ച് നടപടി സ്വീകരിക്കുമെന്ന് പോലീസ് നൽകിയ ഉറപ്പിന്മേൽ കാനനപാതയിൽ നാളികേരം ഉടച്ച്  പ്രതിഷേധമാർച്ച് അവസാനിപ്പിക്കുകയായിരുന്നു.എന്നാൽ അടിയന്തരമായി  പരമ്പരാഗത കാനനപാതയിലൂടെയുള്ള യാത്ര അനുവദിച്ചില്ലെങ്കിൽ അതിശക്തമായ പ്രക്ഷോഭ പരിപാടികൾ നടത്തുമെന്നും നേതാക്കൾ പറഞ്ഞു. ഇരുമ്പൂന്നിക്കരയിൽ എത്തിയ പ്രതിഷേധ സമരത്തിന് പിന്തുണ അർപ്പിച്ചുകൊണ്ട് അഖില തിരുവിതാംകൂർ മലയാരയ മഹാസഭ സ്വീകരണം നൽകി.പ്രതിഷേധ സമരത്തിന് നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്.ഹിന്ദുഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ഇ. എസ് ബിജു,സംസ്ഥാന സെക്രട്ടറി പി വി മുരളീധരൻ,ശബരിമല അയ്യപ്പ സേവാ സമാജം സംസ്ഥാന സെക്രട്ടറിമാരായ എസ്. മനോജ്, എം ജി രവീന്ദ്രൻ,സംസ്ഥാന ജനറൽ സെക്രട്ടറി എം കെ അരവിന്ദാക്ഷൻ,സംസ്ഥാന ജോയിന്റ് ജനറൽ സെക്രട്ടറി അമ്പോറ്റി,പിആർഒ അഡ്വ. ജയൻ,രാഷ്ട്രീയ സ്വയംസേവക സംഘം ജില്ലാ കാര്യവാഹ് വി.ആർ രതീഷ് , വിശ്വഹിന്ദു പരിഷത്ത്  എരുമേലി പ്രഖണ്ഡ്  സെക്രട്ടറി എൻ. ആർ വേലുക്കുട്ടി, വിശ്വ ഹിന്ദു പരിഷത്ത്  സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ രാജശേഖരൻ , സംഘടനാ സെക്രട്ടറി ഗിരീഷ്, മറ്റു നേതാക്കളായ എൻ.എസ്  സുദർശനൻ , ഹരികൃഷ്ണൻ കനകപ്പലം, കെ.വി രാജീവ്, ജി. സജീവൻ , ആർ. രാജേഷ് , കെ ജി രാജേഷ്, ബിന്ദു മോഹനൻ , അനിത പൂഞ്ഞാർ , കോട്ടയം എ.എസ്. പി. എസ് സുരേഷ് കുമാർ ,കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എൻ.ബാബുക്കുട്ടൻ, എരുമേലി എസ്.എച്ച് ഒ മനോജ് മാത്യു, എസ് ഐ . എം എസ് അനീഷ് എന്നിവർ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കി.