Friday, May 10, 2024
indiaNews

ഒമിക്രോണ്‍ ബാധിച്ചവരില്‍ പിന്നീട് ഡെല്‍റ്റ വകഭേദം പിടിപെടാന്‍ സാധ്യത കുറവ്.

ഒമിക്രോണ്‍ ബാധിച്ചവരില്‍ പിന്നീട് ഡെല്‍റ്റ വകഭേദം പിടിപെടാന്‍ സാധ്യത കുറവ്. ഐ സി എം ആര്‍. പഠനത്തിലാണ് ഇത് വ്യക്തമാക്കുന്നത്. പഠനത്തിന്റെ ഭാഗമായവരില്‍ കൂടുതല്‍ പേരും രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവരാണ്.ഒമിക്രോണ്‍ ബാധിച്ചവരില്‍ ഉണ്ടാകുന്ന പ്രതിരോധ ശേഷി ഡെല്‍റ്റയെ പ്രതിരോധിക്കാന്‍ കഴിവുള്ളവയാണ്. ഡെല്‍റ്റക്ക് മുമ്പുണ്ടായവകഭേദങ്ങളേയും പ്രതിരോധിക്കാന്‍ കഴിവുള്ളവയാണ് എന്നാണ് ഐ സി എം ആര്‍ പഠനത്തില്‍ തെളിഞ്ഞിരിക്കുന്നത്.

അതേസമയം കോവിഡ് വാക്സിനുകളുടെ വില കുറക്കുന്നതിനുള്ള തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍. കോവാക്സിന് 1200 രൂപയും കോവിഷീല്‍ഡിന് 700 രൂപയുമാണ് ഈടാക്കിയിരുന്നത്. രണ്ട് വാക്സിനുകളും 275 രൂപക്ക് പൊതുവിപണിയില്‍ ലഭ്യമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം.അതേസമയം മെഡോണ ഒമിക്രോണിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ബൂസ്റ്റര്‍ ഡോസ് വാക്സിനുവേണ്ടിയുള്ള ക്ലിനിക്കല്‍ ട്രയല്‍ ഇന്ന് ആരംഭിക്കും.