Thursday, May 2, 2024
keralaNews

ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും ആറ് പെണ്‍കുട്ടികളെ കാണാതായി.

കോഴിക്കോട്: കോഴിക്കോട് വെള്ളിമാട്കുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും അന്തേവാസികളെ കാണാതായി. ആറ് പെണ്‍കുട്ടികളെയാണ് ഇന്നലെ വൈകീട്ട് മുതല്‍ കാണാതായത്. ചേവായൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കാണാതായവരില്‍ സഹോദരിമാര്‍ ഉള്‍പ്പെടെ ആറു പേരും കോഴിക്കോട് ജില്ലക്കാരാണ്.