Wednesday, May 15, 2024
indiaNewsObituary

ഏറ്റുമുട്ടല്‍:മൂന്നാമത്തെ ഭീകരനേയും സൈന്യം വധിച്ചു

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ശനിയാഴ്ചയുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നാമത്തെ ഭീകരനേയും സൈന്യം വധിച്ചു. നുഴഞ്ഞുകയറിയ മൂന്നു ഭീകരരില്‍ രണ്ട് ഭീകരരെ ഇന്നലെ സൈന്യം വധിച്ചിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ ബാരമുള്ള ജില്ലയിലെ ഉറിയിലാണ് പുതിയ ഏറ്റമുട്ടലുണ്ടായത്.          നിയന്ത്രണ രേഖയിലൂടെ മൂന്നു ഭീകരരാണ് നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്. പരുക്കേറ്റ് മൂന്നാമത്തെ ഭീകരന്‍ പാക്കിസ്ഥാനിലേക്ക് രക്ഷപ്പെടുകയായിരുന്നു. ഈ ഭീകരനെയാണ് ഇന്ന് വധിച്ചത്. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് വിവരം ലഭിച്ചതിന് പിന്നാലെയാണ് പൊലീസും ആര്‍മിയും ചേര്‍ന്ന് സംയുക്ത പരിശോധന ആരംഭിച്ചത്. മറഞ്ഞിരുന്ന ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.           അനന്ത്‌നാഗിലെ വനമേഖലയില്‍ കമാന്‍ഡിങ് ഓഫീസറും, മേജറും, ഡിവൈഎസ്പിയും, 5 സുരക്ഷാ ഉദ്യോഗസ്ഥരാണ് ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ചിരുന്നു. അനന്തനാഗില്‍ ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്.