Sunday, May 5, 2024
keralaNews

സംസ്ഥാനത്ത് റിപ്പബ്ലിക് ദിനാഘോഷം ആരംഭിച്ചു; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പതാക ഉയര്‍ത്തി.

സംസ്ഥാനത്ത് റിപ്പബ്ലിക് ദിനാഘോഷം ആരംഭിച്ചു. തലസ്ഥാനത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പതാക ഉയര്‍ത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുംബത്തോടൊപ്പമാണ് ചടങ്ങിനെത്തിയത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ചടങ്ങുകള്‍ .നൂറ് പേര്‍ക്ക് മാത്രമായിരുന്നു പ്രവേശനം.സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന പരേഡിന് നാല് സോണുകളായി തിരിച്ചായിരുന്നു സുരക്ഷയൊരുക്കിയത്. ഓരോ സോണിന്റെയും മേല്‍നോട്ടച്ചുമതല അസി.കമ്മിഷണര്‍മാര്‍ക്കായിരുന്നു. നഗരത്തിലെ പ്രധാന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ഏഴ് സ്പെഷ്യല്‍ സ്ട്രൈക്കിംഗ് ഫോഴ്‌സുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.