Wednesday, May 15, 2024
keralaNews

കോഴിയെ ജീവനോടെ തൊലിയുരിച്ചു കഷണങ്ങളാക്കിയ സംഭവത്തില്‍ കോഴിക്കട ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

തിരുവനന്തപുരം :പാറശാലയില്‍ കോഴിയെ ജീവനോടെ തൊലിയുരിച്ചു കഷണങ്ങളാക്കിയ സംഭവത്തില്‍ കോഴിക്കട ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലങ്കോട് കണ്ണനാകത്ത് പ്രവര്‍ത്തിക്കുന്ന കടയിലെ അറവുകാരന്‍ അയിര കുഴിവിളാകം പുത്തന്‍വീട്ടില്‍ മനു (36) ആണ് അറസ്റ്റിലായത്. ക്രൂരതയുടെ ദൃശ്യം കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണു പൊലീസ് നടപടി. ഇറച്ചി വാങ്ങാന്‍ എത്തിയ യുവാവാണു രംഗം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്.