Saturday, May 4, 2024
keralaNews

അരിക്കൊമ്പനെ ചിന്നക്കനാലില്‍ നിന്നും പറമ്പിക്കുളത്തേക്ക് മാറ്റാന്‍ കോടതി ഉത്തരവ്.

അരിക്കൊമ്പനെ ചിന്നക്കനാലില്‍ നിന്നും പറമ്പിക്കുളത്തേക്ക് മാറ്റാന്‍ കോടതി ഉത്തരവ്. വിദഗ്ധ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. കാട്ടാനയെ പിടികൂടി പറമ്പിക്കുളത്തേക്ക് മാറ്റാനാണ് അനുമതി. സമയവും ക്രമീകരണങ്ങളുമെല്ലാം വനംവകുപ്പ് അധികൃതര്‍ക്ക് തീരുമാനിക്കാവുന്നതാണ്. റവന്യൂ, പൊലീസ്, അഗ്‌നിരക്ഷ വിഭാഗങ്ങള്‍ എന്നിവയില്‍ നിന്നും ആവശ്യമായ സഹായവും നേടാം.അരികൊമ്പനെ പിടികൂടുന്നതില്‍ സമൂഹമാദ്ധ്യമങ്ങള്‍ ആഘോഷങ്ങള്‍ നടത്തരുതെന്നും കോടതി അറിയിച്ചു. മദപ്പാടുണ്ടെങ്കിലും ആനയെ പിടികൂടാന്‍ കഴിയുമെന്നാണ് വനം വകുപ്പ് അറിയിച്ചിട്ടുള്ളത്. ഇതോടെ മദപ്പാടുണ്ടെങ്കിലും അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള നടപടികള്‍ക്ക് തുടക്കമാകുന്നത്. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റണമെന്ന് വിദഗ്ധ സമിതി ആവശ്യപ്പെട്ടിരുന്നു. പറമ്പിക്കുളം മുതുവരച്ചാല്‍ മേഖലയിലേക്ക് അരിക്കൊമ്പനെ മാറ്റണമെന്നും ഇതാണ് ഏറ്റവും അനുയോജ്യമായ സ്ഥലമെന്നും വിദഗ്ധ സമിതി കോടതിയെ അറിയിച്ചിരുന്നു. ഇതാണ് കോടതി അംഗീകരിച്ചിരിക്കുന്നത്.