Tuesday, May 7, 2024
keralaLocal NewsNews

ഐക്യ മല അരയ മഹാസഭ ഭാരവാഹികളെ തെരഞ്ഞെടുത്തു

കാഞ്ഞിരപ്പള്ളി :ഐക്യ മല അരയ മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പി കെ സജീവ് (കോട്ടയം) പ്രസിഡന്റ് സി.ആര്‍.ദിലീപ്കുമാര്‍ ഇടുക്കി എന്നിവരെ തിരഞ്ഞെടുത്തു.നാടുകാണി ട്രൈബല്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന സംസ്ഥാന പ്രതിനിധി സമ്മേളനം ആണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്.മറ്റ് ഭാരവാഹികള്‍ കെ കെ വിജയന്‍, ഷൈലജ നാരായണന്‍ (വൈസ് പ്രസിഡന്റ് മാര്‍) എ.എം.പത്മാക്ഷി,പി.എന്‍.മോഹനന്‍ (സെക്രട്ടറിമാര്‍)എം ബിരാജന്‍ (ട്രഷറര്‍) പി.കെ.നാരായണന്‍ (രക്ഷാധികാരി )എന്നിവരെയും 14 അംഗ കമ്മറ്റിയെയുംതിരഞ്ഞെടുത്തു.ഡോ : സി കെ. സ്മിത പ്രൊഫ.വി. ജി.ഹരീഷ് കുമാര്‍ ,പ്രൊഫ. സ്വാതി .കെ ശിവന്‍,പ്രൊഫ. അരുണ്‍ നാഥ്.
വിവിധ പോഷക സംഘടനകളുടെ സംസ്ഥാന ഭാരവാഹികള്‍ എന്നിവ രെ പ്രത്യേക ക്ഷണിതാക്കളായി നോമിനേറ്റ് ചെയ്തു.വിവിധ ആവശ്യങ്ങള്‍ അടങ്ങിയ പ്രമേയം ജനറല്‍ബോഡിയില്‍ അംഗീകരിച്ചു.സഭയുടെആസ്ഥാനമന്ദിരവും ,പൈതൃക ആരാധനാ മന്ദിരവും നിര്‍മ്മിക്കാനും സംഘടനക്ക് മല അരയ മഹാസഭ എന്ന ചുരുക്ക പേര് സ്വീകരിക്കാനും യോഗം തീരുമാനിച്ചു.ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഭൗതികസൗകര്യങ്ങളൊരുക്കാന്‍ മൂന്നു കോടി 10 ലക്ഷം രൂപയും.ആസ്ഥാനമന്ദിരത്തിനും പൈതൃക ആരാധന മന്ദിരത്തിനും 25 ലക്ഷം രൂപ വീതവും ഉള്‍പ്പെടുന്ന മൂന്നു കോടി 75 ലക്ഷം രൂപയുടെ ബജറ്റിനും യോഗം അംഗീകാരം നല്‍കി.