Sunday, May 19, 2024
indiaNews

ബെംഗളൂരുവില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിനു നേരെ ആക്രമണം

ബെംഗളൂരു: കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിനു നേരെ ബെംഗളൂരുവില്‍ ആക്രമണം. ബൈക്കിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് സ്വിഫ്റ്റ് ഗജരാജ ബസിന്റെ മുന്‍ ഗ്ലാസുകള്‍ യുവാവ് തകര്‍ക്കുകയായിരുന്നു. നാഗര്‍കോവില്‍ വഴി തിരുവനന്തപുരത്തിനുള്ള എസി ഗജരാജ സ്ലീപ്പര്‍ ബസിന് നേരെ ഇലക്ട്രോണിക് സിറ്റി ടോള്‍ പ്ലാസയ്ക്കു സമീപം രാത്രിയായിരുന്നു ആക്രമണം. നിറയെ യാത്രക്കാരുമായി പോയ ബസ് തുടര്‍ന്ന് നിര്‍ത്തിയിട്ടു.യുവാവിനു വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.