Sunday, May 19, 2024
Local NewsNews

ചെറുവള്ളി എസ്റ്റേറ്റ് ; എരുമേലിയില്‍ ഭൂ അവകാശ പ്രക്ഷോഭ കണ്‍വെന്‍ഷന്‍ നാളെ

എരുമേലി: ചെറുവള്ളി എസ്റ്റേറ്റ് എരുമേലിയില്‍ ഭൂ അവകാശ പ്രക്ഷോഭ കണ്‍വെന്‍ഷന്‍ നാളെചെറുവള്ളി എസ്റ്റേറ്റ് ഭൂ അവകാശ പ്രക്ഷോഭ കൺവെൻഷൻ എരുമേലി സർക്കാർ ഭൂമിയാണെന്ന് കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റ് ആദിവാസി ദളിത്‌ ഭൂരഹിതർക്കും, ചെങ്ങറ, അരിപ്പ ഭൂസമരക്കാർക്കും

വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട്  നാളെ 17 ന് 2 p m ന് കനകപ്പലം, ശ്രീനിപുരം കമ്മ്യൂണിറ്റി ഹാളില്‍ ഭൂ അവകാശ പ്രക്ഷോഭ കൺവെൻഷൻ നടത്തുമെന്ന് ആദിവാസി ദളിത്‌ മുന്നേറ്റ സമിതി പ്രസിഡന്റ്‌ ശ്രീരാമന്‍  കൊയ്യോൻ പറഞ്ഞു.

വിവിധ ദളിത്‌ ആദിവാസി സംഘടന നേതാക്കൾ പങ്കെടുക്കും. വൈകുന്നേരം 5 മണിക്ക് റാലിയും പൊതുയോഗവും എരുമേലി കേന്ദ്രീകരിച്ചു നടക്കും