Monday, April 29, 2024
indiaNewsworld

ഐഎസില്‍ ചേരാന്‍ പോയ മലയാളി വനിതകളെക്കുറിച്ച് ഒരു വിവരവുമില്ലെന്ന് വിദേശകാര്യമന്ത്രാലയം

ഐഎസില്‍ ചേരാന്‍ പോയ മലയാളി വനിതകളെക്കുറിച്ച് ഒരവിവരവുമില്ലെന്ന് വിദേശകാര്യമന്ത്രാലയം. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തനം വിശദീകരിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതികരണം.

താലിബാനെ അം?ഗീകരിക്കുന്ന കാര്യത്തില്‍ ധൃതിയില്ലെന്ന് പറഞ്ഞ മന്ത്രാലയ വക്താവ് കാര്യങ്ങള്‍ വ്യക്തമാവട്ടെ എന്ന് പ്രതികരിച്ചു. കാബൂളില്‍ നിന്ന് ഇത് വരെ 550തിലധികം പേരെ തിരികെയെത്തിച്ചുവെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. തജിക്കിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍, ഇറാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ദൗത്യത്തില്‍ സഹകരിച്ചുവെന്നും,

 

ഏതാണ്ട് എല്ലാവരെയും തിരികെയെത്തിച്ചുവെന്നും വിദേശകാര്യമന്ത്രാലയം കൂട്ടിച്ചേര്‍ത്തു.                                                     അതേസമയം, അഫ്ഗാനില്‍ താലിബാന്റെ നരനായാട്ട് തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. പ്രഖ്യാപിച്ച എല്ലാ വാഗ്ധാനങ്ങളും അവര്‍ ലംഘിച്ചു തുടങ്ങിയിരിക്കുന്നു. സ്ത്രീകളെ ജോലികള്‍ക്ക് വിടാതെയും, ശരീഅത് നിയമ പ്രകാരം വിനോദങ്ങളെ നിരോധിച്ചുമാണ് താലിബാന്‍ അവരുടെ ക്രൂരത വീണ്ടും പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നത്.