Wednesday, May 15, 2024
keralaNews

ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ തിരുവാഭരണത്തിലെ സ്വര്‍ണ്ണ മുത്തുകള്‍ കാണാതായ സംഭവം പൊലീസ് അന്വേഷണം തുടങ്ങി.

തിങ്കളാഴ്ച നാമജപ പ്രതിക്ഷേധം നടത്തുമെന്ന് ഹൈന്ദവ സംഘടനകള്‍.

ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ തിരുവാഭരണത്തിലെ സ്വർണ്ണ മുത്തുകൾ കാണാതായ സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.തിങ്കളാഴ്ച നാമജപ പ്രതിക്ഷേധം നടത്തുമെന്ന് ഹൈന്ദവ സംഘടനകൾ.ദേവസ്വം ബോർഡിന്റെ അന്വേഷണത്തിന് സമാന്തരമായിട്ടാവും സംഭവം പൊലീസ് അന്വഷിക്കുക.സംഭവം ഗുരുതരമാണെന്ന് ക്ഷേത്രം സന്ദർശിച്ച മന്ത്രി വി എൻ വാസവൻ പറഞ്ഞു.സ്വർണ്ണം കെട്ടിയ രുദ്രാക്ഷമാലയിലെ 9 മുത്തുകളാണ് കാണാതായത്. സംഭവത്തിൽ ദേവസ്വം വിജിലൻസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
സംഭവത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എൻ വാസു ക്ഷേത്രസമിതിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. പഴയ മേൽശാന്തിയുടെ വിശദീകരണവും ഇക്കാര്യത്തിൽ തേടിയിട്ടുണ്ട്.സമഗ്രമായ അന്വേഷണം വേണമെന്നു ക്ഷേത്രം ഉപദേശകസമിതി ആവശ്യപ്പെട്ടിട്ടുണ്ട്.

പുതിയ മേൽശാന്തി ചുമതലയേറ്റതിന് ശേഷം ക്ഷേത്രത്തിലെ തിരുവാഭരണങ്ങളുടെയും പൂജാ സാമഗ്രികളുടെയും കണക്കെടുപ്പ് നടത്തിയിരുന്നു. ഈ പരിശോധനയിലാണ് വിഗ്രഹത്തിൽ ദിവസവും ചാർത്തുന്ന തിരുവാഭരണ മാലയിലെ തൂക്കവ്യത്യാസം കണ്ടെത്തിയത്.

അതേസമയം ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ തിരുവാഭരണം കാണാതെ പോയ സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ക്ഷേത്ര സംരക്ഷണ സമതി നേതൃത്വത്തിൽവിവിധ ഹൈന്ദവ സംഘടനകൾ തിങ്കളാഴ്ച ക്ഷേത്രത്തിൻറെ 4 നടകളിലും
നാമജപ പ്രതിക്ഷേധം
സംഘടിപ്പിക്കുവാൻ തീരുമാനിച്ചിട്ടുണ്ട്