Monday, April 29, 2024
keralaNews

ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിന്റെ മുകളിലൂടെ ഡ്രോണ്‍ പറത്തി :യുവാവ് കസ്റ്റഡിയില്‍.

കോട്ടയം ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിന്റെ മുകളിലൂടെ ഡ്രോണ്‍ പറത്തി വിഡിയോ പകര്‍ത്താന്‍ ശ്രമിച്ചയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഏറ്റുമാനൂര്‍ മങ്കര കലുങ്ക് സ്വദേശി തോമസിനെ(37) ആണ് കസ്റ്റഡിയിലെടുത്തത്. ഇന്ന് രാവിലെ 8.30നാണു സംഭവം. യൂട്യൂബ് ചാനലിനു വേണ്ടിയാണ് ഡ്രോണ്‍ ഉപയോഗിച്ചതെന്നു യുവാവ് പൊലീസിനോടു പറഞ്ഞു. ദേവസ്വം അധികൃതര്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ ഡ്രോണ്‍ പറത്തുന്നത് കണ്ടെത്തിയത്. ഇതോടെ ജീവനക്കാര്‍ തോമസിനെ തടഞ്ഞു വച്ച് പൊലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് ഏറ്റുമാനൂര്‍ പൊലീസ് സ്ഥലത്തെത്തി തോമസിനെ കസ്റ്റഡില്‍ എടുക്കുകയായിരുന്നു.

തിങ്കളാഴ്ച രാവിലെ എട്ടു മണിയോടെയാണ് സംഭവം. ഏഴരപ്പൊന്നാന അടക്കം കോടികള്‍ വിലവരുന്ന അമൂല്യ നിധികളും, ചരിത്ര പ്രാധാന്യമുള്ള അമൂല്യശേഖരങ്ങളുമുള്ള ക്ഷേത്രത്തില്‍ ഡ്രോണ്‍ നിരോധിച്ചിട്ടുണ്ട്.ഈ വിലക്ക് മറികടന്നാണ് ഇയാള്‍ ഡ്രോണ്‍ പറത്തിയത്.ക്യാമറയ്ക്ക് പോലും കര്‍ശന നിയന്ത്രണങ്ങളുള്ള ക്ഷേത്രത്തില്‍ ഇയാള്‍ ഡ്രോണ്‍ പറത്തിയത് ദുരൂഹത ഉയര്‍ത്തുന്നതാണെന്ന് ക്ഷേത്രം വിശ്വാസികള്‍ പറയുന്നു.ക്ഷേത്രത്തിന് മുന്നില്‍ ഡ്രോണ്‍ പറത്തുന്നത് വഴി ക്ഷേത്രത്തിന്റെ മാതൃകയും, ഘടനയും പുറത്ത് പോകുമെന്നും ഇത് സുരക്ഷയ്ക്ക് ഭീഷണിയാകും എന്നതുകൊണ്ടാണ് ഡ്രോണ്‍ നിരോധിച്ചിട്ടുള്ളത്.അതീവ സുരക്ഷ മേഖലയായ ക്ഷേത്രത്തില്‍ ഡ്രോണ്‍ ഉപയോഗിച്ച് ചിത്രങ്ങള്‍ പകര്‍ത്തുന്നത് നിരോധിച്ചു കൊണ്ട് ഹൈക്കോടതി വിധി നിലവിലുണ്ടെന്ന് ഉപദേശക സമിതി സെക്രട്ടറി കെ.എന്‍ ശ്രീകുമാര്‍  പറഞ്ഞു