Friday, March 29, 2024
Newsworld

യുഎസിലെ വാഷിങ്ടന്‍ സംഗീത പരിപാടിയുടെ വേദിക്ക് സമീപമുണ്ടായ വെടിവയ്പില്‍ ഒരു കുട്ടി കൊല്ലപ്പെട്ടു.

വാഷിങ്ടന്‍ :യുഎസിലെ വാഷിങ്ടന്‍ ഡിസിയില്‍ സംഗീത പരിപാടിയുടെ വേദിക്കു സമീപമുണ്ടായ വെടിവയ്പില്‍ ഒരു കുട്ടി കൊല്ലപ്പെട്ടു. പൊലീസ് ഉദ്യോഗസ്ഥനുള്‍പ്പെടെ മൂന്നു പേര്‍ക്കു പരുക്കേറ്റു. വൈറ്റ് ഹൗസിന് രണ്ടു മൈല്‍ അകലെയുള്ള യു സ്ട്രീറ്റ് നോര്‍ത്ത്‌വെസ്റ്റിലാണ് ആക്രമണമുണ്ടായത്.പൊലീസ് ഉദ്യോഗസ്ഥനു വെടിയേറ്റതായി ഡിസി പൊലീസ് യൂണിയന്‍ ട്വിറ്ററില്‍ അറിയിച്ചു. പൊലീസ് ഉദ്യോഗസ്ഥനു കാലിലാണു പരുക്ക്. അനധികൃത തോക്കുകള്‍ സംഭവ സ്ഥലത്തുനിന്ന് ലഭിച്ചതായി മെട്രോപോളിറ്റന്‍ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി റോബര്‍ട്ട് ജെ. കോന്റി അറിയിച്ചു.ടിയേറ്റു ചികിത്സ തേടിയവരുടെ നില ഗുരുതരമല്ല. സംഗീത പരിപാടി നടക്കുന്ന വേദിക്കു സമീപം പാതയുടെ വശങ്ങളില്‍ നൂറു കണക്കിനു പേരാണു തടിച്ചുകൂടിയിരുന്നത്. ആക്രമണത്തിനു പിന്നാലെ സംഗീത പരിപാടി നിര്‍ത്തിവച്ചു.