Thursday, April 25, 2024
keralaNews

മന്‍സൂര്‍ വധം; കേസിലെ പ്രതി ഷിനോസിനെ റിമാന്‍ഡ് ചെയ്തു.

പാനൂരില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഷിനോസിനെ തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഷിനോസിനെ തലശ്ശേരി സബ് ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ഇസ്മായിലിനാണ് കേസിന്റെ അന്വേഷണ ചുമതല.

മന്‍സൂറിന്റെ കൊലയ്ക്ക് പിന്നില്‍ രാഷ്ട്രീയ വിരോധമാണെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയാണ് അക്രമം നടത്തിയതെന്നും കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തത് ഒന്ന് മുതല്‍ 11 പേരാണെന്നും കണ്ടാലറിയാവുന്ന പതിനാല് പേര്‍ക്കും കൊലയുമായി ബന്ധമുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം മന്‍സൂറിനെ വടിവാള് കൊണ്ട് വെട്ടയതിനെ തുടര്‍ന്നുണ്ടായ രക്തസ്രാവമാണ് മരണകാരണമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.