Sunday, May 5, 2024
keralaNews

ഏറ്റുമാനൂരിൽ വീട്ടുമുറ്റത്ത് നിന്ന ചന്ദനമരം മോഷണം പോയി

ഏറ്റുമാനൂർ: വീട്ടുമുറ്റത്ത് നിന്ന ചന്ദനമരം മോഷണം പോയി. ഏറ്റുമാനൂർ പാണം തെക്കേതിൽ ( സവിധം ) വീട്ടിൽ റിട്ട.കെ.എസ്.ഇ.ബി അസി. എൻജിനീയർ വി.കെ . രാമാസിന്റെ വീട്ടുമുറ്റത്തു നിന്ന ചന്ദന മരമാണ് ഇന്ന് രാവിലെ 3 ന്  ശേഷം മുറിച്ചു കടത്തിയത്. 26 വർഷം മുൻപ് നട്ടുവളത്തിയമരമാണ് മോഷണം പോയത്.                                        നേരം വെളുത്തതിനു ശേഷമാണ് മോഷണ വിവരം ശ്രദ്ധയിൽ പെട്ടത്. തുടർന്ന് ഏറ്റുമാനൂർ പോലീസ് സ്ഥലത്തെത്തി വീടുകളിലെ സി.സി റ്റിവി കൾ പരിശോധിച്ചപ്പോൾ ചന്ദനമരം മുറിക്കുന്നത് മൂന്നുപേർ ഉളളതായി കണ്ടു . പക്ഷേ ചിത്രങ്ങൾക്ക് വൃക്തതയില്ലാ യിരുന്നു. ഏറ്റുമാനൂർ പോലീസിന്റെ നേതൃത്വത്തി ൽസമീപത്തു സ്ഥലങ്ങളിൽ നടന്ന പരിശോധനയിൽ കാടു പിടിച്ചു കിടന്ന പറമ്പിൽ രണ്ടടി നീളത്തിൽ മുറിച്ചുഒളിപ്പിച്ചു വെച്ച നിലയിൽ കണ്ടെടുത്തു.                                             അറത്തു മാറ്റാനു പയോഗിച്ച വാളും  , കത്തിയും സമീപത്തു നിന്നുണ്ടെടുത്തു. 35 ഇഞ്ചോണം വണ്ണമുണ്ടന്നാണ് പറഞ്ഞത്. ഫോറസ്റ്റിനെ വിവരമറിയിച്ചു. അന്വേഷണമാരംഭിച്ചു.