Tuesday, May 7, 2024
indiaNewsSports

18-ാം മിനിറ്റില്‍ ലക്ഷ്യം കണ്ടു; ബ്ലാസ്റ്റേഴ്സ് ഒരു ഗോളിന് മുന്നില്‍

ജംഷെഡ്പൂരിനെതിരെ കേരളാ ബ്ലാസ്റ്റേഴ്സ് ഒരു ഗോളിന് മുന്നില്‍.                                    ഐഎസ്എല്‍ രണ്ടാംപാദ സെമിഫൈനല്‍ മത്സരത്തിന്റെ 18-ാം മിനിറ്റില്‍ സൂപ്പര്‍ താരം ലൂണയാണ് ജംഷഡ്പൂരിന്റെ വലകുലുക്കിയത്.

ഗോളി മാത്രം മുന്നില്‍ നില്‍ക്കെ വാസ്‌കസ് കോരിയിട്ട പന്ത് ഇഞ്ചുകളുടെ വ്യത്യാസത്തില്‍ പുറത്തേയ്ക്ക് പോയി.

പിന്നീട് ഡയസിന്റെ ഷോട്ട് ജംഷഡ്പൂരിന്റെ വലയിലെത്തിയെങ്കിലും ലൈന്‍ റഫറിയുടെ കൊടി ഓഫ് സൈഡ് കാണിച്ച് ഉയര്‍ന്നിരുന്നു.

പതിവ് ഫോര്‍മേഷനില്‍ നിന്ന് മാറ്റമുള്ള ടീമിനേയാണ് ബ്ലാസ്റ്റേഴ്സ് കോച്ച് വുക്കമനോവിച്ച് ഇന്ന് കളത്തിലിറക്കിയിരിക്കുന്നത്.

ആദ്യപാദ സെമിയില്‍ ഗോള്‍ നേടിയ മലയാളി താരം സഹല്‍ അബ്ദുല്‍ സമദിന് കോച്ച് വിശ്രമം നല്‍കിയിരിക്കുകയാണ്.