Friday, May 3, 2024
keralaLocal NewsNews

എരുമേലി തോട്ടിൽ കക്കൂസ് മാലിന്യം തള്ളിയ സംഭവം;  വാഹന ഉടമയെ അറസ്റ്റ് ചെയ്തു 

മാലിന്യം കൊണ്ടുപോയത് എരുമേലിയിൽ നിന്നും  ഡ്രൈവറെ പിടികൂടിയില്ല  
എരുമേലി: അയ്യപ്പന്മാർ കുളിക്കുന്ന വലിയ  തോട്ടിൽ കക്കൂസ് മാലിന്യം തള്ളിയ സംഭവത്തിൽ മാലിന്യം കൊണ്ടുപോയ വാഹനത്തിന്റെ ഉടമയെ പോലീസ് അറസ്റ്റു ചെയ്തു. ആലപ്പുഴ മുഹമ്മ സ്വദേശി ബാലകൃഷ്ണൻ ചെട്ടിയാരെയാണ് അറസ്റ്റ് ചെയ്തതെന്ന് എരുമേലി എസ് എച്ച് ഒ പി പി അനിൽകുമാർ പറഞ്ഞു.എന്നാൽ  മാലിന്യം  കൊണ്ടുവന്ന ലോറി ഡ്രൈവർ മനു എന്നയാളാണെന്നും അയാളെ പിടികൂടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴക്ക്  കൊണ്ടു പോകാനായി  മാലിന്യം ലോറിയിൽ കയറ്റിയതെങ്കിലും മാലിന്യം എരുമേലിയിൽ തള്ളുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് മറ്റന്നൂർക്കരക്ക് സമീപം കക്കൂസ് മാലിന്യം തള്ളിയത് .റോഡിൽ ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ്  കക്കൂസ് മാലിന്യം തോട്ടിൽ തള്ളിയ നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ മാലിന്യം കൊണ്ടുവന്ന വാഹനവും മറ്റ് വിവരങ്ങളും പോലീസ് കഴിഞ്ഞ ദിവസം തന്നെ തിരിച്ചറിഞ്ഞെങ്കിലും ഇന്ന് രാവിലെയാണ് ഉടമയെ അറസ്റ്റ് ചെയ്ത്  വാഹനവും പിടിച്ചെടുത്തത്. മറ്റന്നൂർക്കരയിൽ തള്ളിയ കക്കൂസ് മാലിന്യം തീർത്ഥാടകർ കുളിക്കുന്ന വലിയ തോട്ടിൽ എത്തിയിരുന്നു. തുടർന്ന്  പോലീസും ആരോഗ്യ വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിൽ തോട്ടിൽ മാലിന്യം  സ്ഥിരീകരിക്കുകയും അയ്യപ്പന്മാർ  കുളിക്കുന്നത് തടയുകയുമായിരുന്നു.