Sunday, April 28, 2024
educationkeralaNews

എസ്എസ്എല്‍സി പരീക്ഷ 2023 മാര്‍ച്ച് 9ന്

എസ്എസ്എല്‍സി പരീക്ഷ 2023 മാര്‍ച്ച് 9ന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്. മാര്‍ച്ച് 29ന് പരീക്ഷ അവസാനിക്കും. എസ്എസ്എല്‍സി മാതൃകാ പരീക്ഷകള്‍ ഫെബ്രുവരി 27ന് ആരംഭിച്ച് മാര്‍ച്ച് മൂന്നിന് അവസാനിക്കും. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാര്‍ച്ച് 10മുതല്‍ 30 വരെ നടക്കും.എസ്എസ്എല്‍സി മൂല്യനിര്‍ണയം 2023 ഏപ്രില്‍ മൂന്നിന് തുടങ്ങും. പരീക്ഷകള്‍ രാവിലെ ഒന്‍പതരക്ക് ആരംഭിക്കും. ഉച്ചക്ക് ശേഷം പരീക്ഷയില്ല. എസ്.എസ്.എല്‍.സി ഫലപ്രഖ്യാപനം മേയ് 10 ന് മുന്‍പും ഹയര്‍സെക്കന്‍ഡറി മേയ് 25 ന് മുന്‍പും ഉണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി തിരുവനന്തപുരത്ത് പറഞ്ഞു.നാലരലക്ഷം കുട്ടികള്‍ എസ്.എസ്.എല്‍.സിയും ഒന്‍പത് ലക്ഷം പേര്‍ ഒന്നും രണ്ടും വര്‍ഷ ഹയര്‍സെക്കന്‍ഡറിയും പരീക്ഷ എഴുതുന്നുണ്ട്. ഹയര്‍സെക്കന്‍ഡറിയുടെയും എസ്.എസ്.എല്‍സിയുടേയും മോഡല്‍പരീക്ഷ ഫെബ്രുവരി 27 മുതല്‍മാര്‍ച്ച് മൂന്നുവരെ ആയിരിക്കും