Saturday, April 20, 2024
keralaNews

ആലപ്പുഴ ജില്ല ജനറല്‍ ആശുപത്രിയില്‍ വാര്‍ഡില്‍ സീലിങ് തകര്‍ന്ന് കട്ടിലിന് മുകളില്‍ പതിച്ചു.

ആലപ്പുഴ: ജില്ല ജനറല്‍ ആശുപത്രിയിലെ വനിത വാര്‍ഡില്‍ സീലിങ് തകര്‍ന്ന് കട്ടിലിന് മുകളില്‍ പതിച്ചു. രോഗിയില്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. വനിതകളുടെ സര്‍ജറി വാര്‍ഡിലാണ് സംഭവം. ഫാനിന്റെ സമീപത്തെ സീലിങ്ങാണ് അടര്‍ന്ന് വീണത്. വലിയ ശബ്ദം കേട്ട് സമീപത്തെ ഡ്യൂട്ടി മുറിയിലെ ജീവനക്കാര്‍ ഓടിയെത്തിയപ്പോള്‍ കട്ടിലിലും നിലത്തുമായി കോണ്‍ക്രീറ്റ് ചിതറിക്കിടക്കുകയായിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് രോഗികളെ കിടത്തുന്ന വാര്‍ഡിലും മറ്റിടങ്ങളിലും സീലിങ്ങും തൂണുകളും പൊട്ടിപ്പൊളിഞ്ഞിട്ടുണ്ട്. കാലപ്പഴക്കത്താല്‍ ബലക്ഷയം നേരിടുന്ന സീലിങ്ങും പൊട്ടിപ്പൊളിഞ്ഞ തൂണും ഏത് നിമിഷവും നിലംപൊത്തുമെന്ന സ്ഥിതിയാണ്. രോഗികളും കൂട്ടിരിപ്പുകാരും ഭീതിയോടെയാണ് കഴിയുന്നത്. സര്‍ജറി വാര്‍ഡിന്റെ കവാടത്തിന്റെ ഭാഗത്തെ സീലിങ്ങും തകര്‍ന്ന് അപകട ഭീഷണിയിലാണ്.