Wednesday, May 15, 2024
keralaNews

പാലക്കാട് ചുമതലയേറ്റെടുത്ത് മണിക്കൂറുകള്‍ക്കകം പി.ബി. നൂഹിനു സ്ഥലംമാറ്റം

ഒറ്റപ്പാലംന്മ പാലക്കാട് ജില്ലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുമതലയേറ്റെടുത്ത പി.ബി. നൂഹിനു മണിക്കൂറുകള്‍ക്കകം സ്ഥലംമാറ്റം. തിരഞ്ഞെടുപ്പു വിഭാഗത്തില്‍ അഡീഷനല്‍ ചീഫ് ഇലക്ട്രല്‍ ഓഫിസര്‍ ആന്‍ഡ് അഡീഷനല്‍ സെക്രട്ടറി തസ്തികയിലേക്കാണു സ്ഥലംമാറ്റിയത്. ഇന്നലെ പാലക്കാട്ടെത്തിയ നൂഹ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രാഥമിക യോഗം നടത്തിയതിനു പിന്നാലെയായിരുന്നു പുതിയ നിയോഗം. ഉച്ചകഴിഞ്ഞ് അദ്ദേഹം പാലക്കാട്ടു നിന്നു മടങ്ങി.

അടുത്ത ദിവസം തിരുവനന്തപുരത്തെത്തി പുതിയ ചുമതല ഏറ്റെടുക്കുമെന്നു നൂഹ് അറിയിച്ചു. പത്തനംതിട്ട ജില്ലാ കലക്ടറുടെ പദവി ഒഴിഞ്ഞ ശേഷം സഹകരണ റജിസ്ട്രാറായി തിരുവനന്തപുരത്തു ചുമതലയേറ്റ നൂഹിനു കഴിഞ്ഞ ദിവസമാണു പാലക്കാട്ടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പ്രത്യേക ചുമതല നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

പൊലീസിനെയും സെക്ടറല്‍ മജിസ്‌ട്രേട്ടുമാരെയും വിവിധ സര്‍ക്കാര്‍ വകുപ്പുകളെയും ഏകോപിപ്പിച്ചു പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമാക്കനുള്ള ചുമതലയാണു ലഭിച്ചിരുന്നത്. ഒറ്റപ്പാലം മുന്‍ സബ് കലക്ടര്‍ കൂടിയായ നൂഹിനു ജില്ലയുമായി അടുത്ത ബന്ധമുണ്ട്.