Friday, April 26, 2024
keralaNews

മട്ടന്നൂരില്‍ ആര്‍എസ്എസ് കാര്യാലയത്തിന് നേരെ ബോംബെറിഞ്ഞു

കണ്ണൂര്‍: പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ മട്ടന്നൂരില്‍ ആര്‍എസ്എസ് കാര്യാലയത്തിന് നേരെ പോപ്പുലര്‍ ഫ്രണ്ടുകാര്‍ ബോംബ് എറിഞ്ഞു. ഇല്ലംമൂലയിലുള്ള ആര്‍എസ്എസ് കാര്യാലയത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.                                                                            രാവിലെയോടെയായിരുന്നു സംഭവം. പെട്രോള്‍ ബോംബുകളാണ് എറിഞ്ഞത്. ആക്രമണത്തില്‍ ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. ഓഫീസിനുള്ളിലും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കാര്യാലയത്തില്‍ പോലീസ് എത്തി പരിശോധന നടത്തി. ഹര്‍ത്താലിന്റെ ഭാഗമായി ഇന്ന് ഏറ്റവും കൂടുതല്‍ സംഘര്‍ഷമുണ്ടായത് മട്ടന്നൂര്‍ മേഖലയിലാണ്. അതിനാല്‍ രാവിലെ മുതല്‍ തന്നെ പ്രദേശത്ത് വലിയ സുരക്ഷയാണ് പോലീസ് ഒരുക്കിയിരുന്നത്.