Sunday, April 28, 2024
keralaNews

എല്ലാ ജില്ലകളിലും ഓണ്‍ലൈനില്‍ മദ്യം ബുക്ക് ചെയ്യാനുള്ള സംവിധാനം

ഓണ്‍ലൈനില്‍ മദ്യം ബുക്ക് ചെയ്യാനുള്ള സംവിധാനം എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിച്ചു. തിരുവനന്തപുരത്തെ തെരഞ്ഞെടുത്ത വില്‍പ്പന കേന്ദ്രങ്ങളില്‍ മാത്രം ലഭ്യമായിരുന്ന സംവിധാനമാണ് ഇപ്പോള്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ ലഭ്യമാക്കിയത് എന്നാണ് ബെവ്‌കോ അറിയിച്ചത്. അതേസമയം അതാത് ജില്ലകളിലെ തെരഞ്ഞെടുത്ത് വില്‍പ്പന കേന്ദ്രങ്ങളില്‍ മാത്രമായിരിക്കും തുടക്കത്തില്‍ ഈ സൗകര്യം ലഭ്യമാകുക.ബെവ്‌കോയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് മദ്യം ഓണ്‍ലൈനായി ബുക്ക് ചെയ്യാനാകുക.https:booking.ksbc.co.in എന്ന വെബ്‌സൈറ്റില്‍ പ്രവേശിച്ച് ബെവ് സ്പിരിറ്റ് എന്ന പ്രത്യേകം വിഭാഗത്തിലാണ് ഉപഭോക്താക്കള്‍ക്ക് മദ്യം ബുക്ക് ചെയ്യാന്‍ സാധിക്കുക. ആവശ്യമുള്ള ബ്രാന്‍ഡ് മദ്യം തിരഞ്ഞെടുത്ത് മുന്‍കൂര്‍ പണമടച്ചു ബുക്ക് ചെയ്യാം.ആദ്യമായി ബുക്ക് ചെയ്യുന്നവര്‍ രജിസ്‌ട്രേഷന്‍ ചെയ്യേണ്ടത്. പേമെന്റ് നടത്തി കഴിയുമ്പോള്‍ മൊബൈലില്‍ ലഭിക്കുന്ന കോഡുമായി ബെവ്‌കോ വില്‍പനശാലയില്‍ എത്തി മദ്യം വാങ്ങാം. ആദ്യമായി കയറുന്നവര്‍ വ്യക്തിഗത വിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്യണം. മൊബൈല്‍ നമ്പര്‍ നല്‍കുമ്പോള്‍ ലഭിക്കുന്ന ഒടിപി ടൈപ്പ് ചെയ്തു നല്‍കുന്നതോടെയാണ് രജിസ്‌ട്രേഷന്‍ പേജിലെത്തുക.അതിന് ശേഷം പേര്, ജനന തീയതി, ഇ-മെയില്‍ ഐഡി എന്നിവ നല്‍കി പ്രൊഫൈല്‍ തയ്യാറാക്കണം. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി കഴിഞ്ഞാല്‍ മൊബൈല്‍ നമ്ബറും സുരക്ഷാ കോഡും പാസ്വേഡും നല്‍കി ലോഗിന്‍ ചെയ്യാം.പേമെന്റിനായി ഇന്റര്‍നെറ്റ് ബാങ്കിങ്, ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍, യുപിഐ തുടങ്ങിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പേമെന്റ് വിജയകരമായി പൂര്‍ത്തിയാക്കുന്നതോടെ ഫോണില്‍ ഒരു റഫറന്‍സ് നമ്പര്‍ ലഭിക്കും.തിരഞ്ഞെടുത്ത വില്‍പ്പന കേന്ദ്രത്തില്‍ എത്തുമ്പോള്‍ പ്രത്യേക കൗണ്ടര്‍ വഴി ക്യൂ നില്‍ക്കാതെ തന്നെ മദ്യം ലഭിക്കും. മദ്യം ഓണ്‍ലൈനില്‍ ബുക്ക് ചെയ്തു 10 ദിവസത്തിനകം കൗണ്ടറിലെത്തി വാങ്ങിയാല്‍ മതി.