Friday, May 10, 2024
keralaNews

കുടുംബശ്രീകൾക്ക് അവാർഡ് നൽകി

കോട്ടയം ജില്ലയിലെ മികച്ച കുടുബശ്രീ സി.ഡി.എസ് ഗ്രൂപ്പുകൾക്ക് ജില്ലാ പഞ്ചായത്ത് അവാർഡ് നൽകി. ജില്ലയിലെ 71 ഗ്രാമപഞ്ചായത്തുകളിലെ കുടുംബശ്രീ സി.ഡി.എസ്  ഗ്രൂപ്പുളുടെ 2019-20 സാമ്പത്തിക വർഷത്തെ വിവിധമേഖലകളിലെ പ്രവർത്തനങ്ങൾ വിലയിരുത്തി മാനദണ്ഡങ്ങൾ പ്രകാരം അകലക്കുന്നം ഗ്രാമപഞ്ചായത്ത് സി.ഡി.എസ് ഒന്നാം സ്ഥാനത്തിനും, വാഴൂർ ഗ്രാമ പഞ്ചായത്ത് സി.ഡി.എസ് രണ്ടാം സ്ഥാനത്തിനും, തിടനാട് ഗ്രാമപഞ്ചായത്ത് സി.ഡി.എസ് മൂന്നാം സ്ഥാനത്തിനും അർഹരായി. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങ് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടർ എം.അഞ്ജന ഐ.എ.എസ് മികച്ച കുടുംബശ്രീകൾക്ക് അവാർഡുകൾ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. ശോഭ സലിമോൻ അധ്യക്ഷത വഹിച്ച  യോഗത്തിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ്  കമ്മിറ്റി ചെയർമാൻ സഖറിയാസ് കുതിരവേലി മുഖ്യപ്രഭാഷണം നടത്തി. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലിസമ്മ ബേബി, ക്ഷേമകാര്യ സ്റ്റാൻഡിംഗ്  കമ്മിറ്റി ചെയർപേഴ്സൺ പെണ്ണമ്മ ജോസഫ്, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ പി.കെ അജേഷ്, അസി.കോ-ഓർഡിനേറ്റർ അരുൺ പ്രഭാകരൻ എന്നിവർ ആശംസകൾ അർപ്പിച്ചു. അകലക്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടോണി എബ്രഹാം, സി.ഡി.എസ് ചെയർപേഴ്സൺ ബിന്ദു സജി, വാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ.എസ്. പുഷ്കലാദേവി ടീച്ചർ, സി.ഡി.എസ് ചെയർപേഴ്സൺ സിന്ധു ചന്ദ്രൻ, തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാ ബാബു, സി.ഡി.എസ് ചെയർപേഴ്സൺ ഓമന ശശി എന്നിവർ മറുപടി പ്രസംഗം നടത്തി.