Tuesday, April 30, 2024
keralaNewspolitics

എല്ലാത്തിന്റെയും ഉത്തരവാദിത്തം ഡയറക്ടര്‍ ബോര്‍ഡിനാണ് :  തോമസ് ഐസക്

തിരുവനന്തപുരം: കിഫ്ബി മസാലബോണ്ട് കേസില്‍ മുന്‍ ധനമന്ത്രി തോമസ് ഐസക് കൈകഴുകി. മസാലബോണ്ടില്‍ മുഖ്യമന്ത്രി ചെയര്‍മാനായ ഡയറക്ടര്‍ ബോര്‍ഡാണ് തീരുമാനമെടുക്കുന്നതെന്നും താന്‍ ധനമന്ത്രി എന്ന നിലയില്‍ വൈസ് ചെയര്‍മാന്‍ മാത്രമായിരുന്നുവെന്നുമാണ് ഇഡിക്ക് നല്‍കിയ മറുപടിയില്‍ തോമസ് ഐസക് വ്യക്തമാക്കിയത്.

എക്‌സ് ഓഫിഷ്യോ മെമ്പര്‍മാരാണെന്നും എല്ലാത്തിന്റെയും ഉത്തരവാദിത്തം ബോര്‍ഡിനാണെന്നുമാണ് ഐസകിന്റെ പുതിയ വാദം. കിഫ്ബി മസാല ബോണ്ടില്‍ 17 അംഗ ഡയറക്ടര്‍ ബോര്‍ഡുണ്ട്. തനിക്ക് മാത്രമായി പ്രത്യേക ഉത്തരവാദിത്തമൊന്നുമില്ല. തീരുമാനങ്ങളെല്ലാം ബോര്‍ഡാണ് എടുക്കുന്നത്.

ഏഴു പേജുള്ള മറുപടിയിലാണ് തോമസ് ഐസക്കിന്റെ കൈകഴുകല്‍.കിഫ്ബി മസാലബോണ്ടിലൂടെ ലഭിച്ച ധനത്തിന്റെ വിനിയോഗം സംബന്ധിച്ചുള്ള കാര്യങ്ങളില്‍ മൊഴിനല്‍കാനാണ് ഐസക്കിന് ഇഡി നോട്ടീസ് നല്‍കിയത്. എന്നാല്‍ ഹജരാകാതെ സിപിഎം നേതാവ് പിന്നീട് മറുപടി നല്‍കുകയായിരുന്നു.