Thursday, May 2, 2024
Newspolitics

കേന്ദ്ര കാലാവസ്ഥാ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ് അതിനനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത് മന്ത്രി കെ. രാജന്‍

തിരുവനന്തപുരം: മുന്നറിയിപ്പ് നല്‍കാന്‍ വൈകി എന്ന ആരോപണത്തിന് മറുപടി നല്‍കി റവന്യൂ മന്ത്രി കെ. രാജന്‍. മുന്നറിയിപ്പുകള്‍ നല്‍കുന്നത് കേന്ദ്ര കാലാവസ്ഥാ വകുപ്പാണെന്നും അതിനനുസരിച്ചാണ് സംസ്ഥാനം പ്രവര്‍ത്തിക്കുന്നതെന്നും പറഞ്ഞു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ് ലഭിച്ച ഉടന്‍ പ്രവര്‍ത്തിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഡാം ഇപ്പോള്‍ തുറക്കേണ്ടത് ഇല്ലെന്നും ഡാമുകള്‍ തുറക്കേണ്ടി വന്നാല്‍ പകല്‍ സമയം മാത്രമേ തുറക്കുകയുള്ളുവെന്നും മന്ത്രി അറിയിച്ചു. കക്കി ഡാം 11 മണിക്ക് തുറക്കുമെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. സമൂഹ മാധ്യമങ്ങള്‍ വഴി തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചാല്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.