Saturday, May 4, 2024
keralaNews

എറണാകുളത്ത് ക്രിസ്മസ് ദിനത്തില്‍ ഗുണ്ടാ ആക്രമണം; നാല് പേര്‍ക്ക് വെട്ടേറ്റു

കൊച്ചി: എറണാകുളത്ത് ക്രിസ്മസ് ദിനത്തില്‍ ഗുണ്ടാ ആക്രമണം നാല് പേര്‍ക്ക് വെട്ടേറ്റു. കരിമകള്‍ ചെങ്ങനാട്ട് കവലയില്‍ ഇന്നലെ രാത്രിയോടെയാണ് സംഭവം നടന്നത്. കരിമകള്‍ വേളൂര്‍ സ്വദേശികളായ ആന്റോ ജോര്‍ജ്, ജിനു കുര്യാക്കോസ്, എല്‍ദോസ്, ജോജു എന്നിവര്‍ക്കാണ് വെട്ടേറ്റത്. ക്രിസ്മസ് ആഘോഷത്തിനിടെ ചെങ്ങനാട്ടില്‍ ലഹരിവസ്തുക്കള്‍ ഉപയോഗിച്ചെന്ന് സംശയിച്ച് നാട്ടുകാര്‍ ഒരു സംഘം ആളുകളെ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമായാണ് വൈകീട്ട് ഗുണ്ടാ സംഘം എത്തി ആക്രമണം നടത്തിയത്. നാട്ടുകാരെ ഇവര്‍ മാരകായുധങ്ങള്‍ ഉപയോഗിച്ച് മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.