Tuesday, May 14, 2024
keralaNewspolitics

എരുമേലി യൂണീറ്റ് വാര്‍ഷികവും – കുടുംബ സംഗമവും നാളെ

എരുമേലി:കേരള വ്യാപാരി വ്യവസായി സമിതി എരുമേലി യൂണിറ്റിന്റെ വാര്‍ഷികവും – കുടുംബ സംഗമവും നാളെ 6/11/ ഞായറാഴ്ച നടക്കും. കൊരട്ടി കെറ്റിഡിസി ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന പരിപാടി കേരള വ്യാപാരി വ്യവസായി സമിതി ജനറല്‍ സെക്രട്ടറി ഇ.എസ് ബിജു ഉദ്ഘാടനം ചെയ്യും. എരുമേലി യൂണീറ്റ് പ്രസിഡന്റ് പി എ ഇര്‍ഷാദ് അധ്യക്ഷത വഹിക്കും. സംഘടന പ്രവര്‍ത്തന റിപ്പോര്‍ട്ട് യൂണീറ്റ് ജനറല്‍ സെക്രട്ടറി പി ആര്‍ ഹരികുമാര്‍ അവതരിപ്പിക്കും.ജോ. സെക്രട്ടറി ഷാജി മേപ്രത്ത് അനുശോചന പ്രമേയം അവതരിപ്പിക്കും. ജോസ് സില്‍വെസ്റ്റ് കണക്ക് അവതരിപ്പിക്കും.കെവിവിഎസ് ഏരിയ സെക്രട്ടറി കെ.സി ജോര്‍ജ് കുട്ടി, ട്രഷറര്‍ സുമേഷ് ശങ്കര്‍ എന്നിവര്‍ സംസാരിക്കും. യൂണിറ്റ് വൈസ് പ്രസിഡന്റ് ഹരീഷ് പി.എസ് സ്വാഗതവും, യൂത്ത് ഫോറം പ്രസിഡന്റ് അനീഷ് ഹസന്‍ കൃതജ്ഞതയും പറയും. തുടര്‍ന്ന് കുടുംബ സംഗമവും നടക്കും. പി എ ഇര്‍ഷാദ് അധ്യക്ഷത വഹിക്കും. ഇ എസ് ബിജു ഉദ്ഘാടനം ചെയ്യും.പോലീസിന്റെ വിശിഷ്ട സേവനത്തിനുള്ള അംഗീകാരം ലഭിച്ച കട്ടപ്പന ഡി വൈ എസ് പി  നിഷാദ് മോന്‍ , എരുമേലി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റായി 30 വര്‍ഷം പൂര്‍ത്തീകരിക്കുന്ന സഖറിയ ഡൊമനിക്ക് , സഞ്ചാര സാഹിത്യകാരന്‍ രവീന്ദ്രന്‍ എരുമേലി എന്നിവരെ കെ സി ജോര്‍ജ് കുട്ടി ആദരിക്കും. ഏഴാം വാര്‍ഡംഗം ഷാനവാസ് വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്യും. പി ആര്‍ ഹരികുമാര്‍ സ്വാഗതവും സുനില്‍ ജാഫര്‍ നന്ദിയും പറയും.